കണ്ണൂർ: കൊട്ടിയൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പാല്‍ചുരം നടുവില്‍ കോളനിയില്‍ ഒരു സ്ത്രീയും നാലു പുരുഷന്മാരും അടങ്ങുന്ന സംഘമാണ് എത്തിയത്. ഇതില്‍ നാലുപേരുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നതായും കോളനിവാസികള്‍ പറഞ്ഞു.
ഏഴിന് കോളനിയിലെത്തിയ സംഘം ആദിവാസികളില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചശേഷം പത്തോടെ മടങ്ങുകയായിരുന്നു. കോളനിയിലെത്തിയ രണ്ടു പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥരും ലോക്കൽ പോലീസ് വിഭാഗങ്ങളും കോളനിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
English summary
The Maoist group reached Kottiyoor again