Saturday, September 19, 2020

മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍  തൂങ്ങിമരിച്ചു; സ്റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ്  ബാത്റൂമിൽ കയറിയ  അൻസാരിയെ കാണാത്തതിനാൽ കതക് തല്ലി തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം

Must Read

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു...

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ ശ്രമിച്ച വാഹനം...

പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്

കൊൽക്കത്ത∙ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ്...

തിരുവനന്തപുരം:  ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍  തൂങ്ങിമരിച്ചു.   മൊബൈൽ മോഷണത്തിന് പിടികൂടിയ അൻസാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍  ജീവനൊടുക്കിയത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനിൽ എത്തിച്ച ഇയാൾ ബാത്റൂമിൽ വെച്ചു തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കിഴക്കേകോട്ടയില്‍ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍  പിടികൂടിയെ അന്‍സാരിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.  കരിമഠം കോളനിയിൽ നിന്നുള്ള മറ്റ് രണ്ട് പേ ക്കൊപ്പമാണ് സ്റ്റേഷനിൽ നിർത്തിയിരുന്നത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാ ചുമതല നല്‍കിയരുന്നുവെന്നും ഫോര്‍ട്ട് പൊലീസ് പറയുന്നു.

ഫോർട്ട് സി ഐയാണ് പ്രതിയെ കിഴക്കേകോട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ്  ബാത്റൂമിൽ കയറിയ  അൻസാരിയെ കാണാത്തതിനാൽ കതക് തല്ലി തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. 

English summary

The man who was taken into custody in a robbery case at the Fort Police Station has been hanged. Ansari, who was caught stealing a mobile phone, committed suicide in the toilet of the station. Police say the man arrived at the station around 5pm and was found hanging in the bathroom.

Leave a Reply

Latest News

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു...

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ ശ്രമിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്

കൊൽക്കത്ത∙ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ് പറയുന്നു. എന്നാൽ ഹൃദയാഘാതം മൂലമാണു മരണമെന്നു...

‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത് – നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍...

നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും...

ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്.

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍...

More News