Monday, January 17, 2022

14 കുട്ടികളെ തട്ടിക്കൊണ്ടുപോയി; അഞ്ച് പേരെ കൊലപ്പെടുത്തി; സഹോദരിമാർക്ക് വിധിച്ച വധശിക്ഷയെ പിന്തുണയ്‌ക്കുന്നതായി മഹാരാഷ്‌ട്ര സർക്കാർ

Must Read

1990 നും 1996 നും ഇടയിൽ 14 കുട്ടികളെ തട്ടിക്കൊണ്ടുപോയി അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ സഹോദരിമാർക്ക് വിധിച്ച വധശിക്ഷയെ പിന്തുണയ്‌ക്കുന്നതായി മഹാരാഷ്‌ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. 2001-ൽ സെഷൻസ് കോടതി ഇവർക്ക് വധശിക്ഷ വിധിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച കേസിൽ റിവ്യൂ പെറ്റീഷൻ കോടതി മുൻപാകെ വന്നപ്പോഴാണ് നിലപാട് വ്യക്തമാക്കാൻ സംസ്ഥാനത്തോട് ജസ്റ്റിസുമാരായ നിതിൻ ജംദാർ, എസ് വി കോട്വാൾ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത് . തുടർന്നാണ് സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അരുണ പൈ മറുപടി നൽകിയത് .

ദയാഹർജി തീർപ്പാക്കുന്നതിനും വധശിക്ഷ നടപ്പാക്കുന്നതിനും എട്ടുവർഷത്തോളം കാലതാമസം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്ന് സഹോദരിമാർ പുനഃപരിശോധനാ ഹർജി നൽകിയത് .

1996 നവംബറിലാണ് ഇവരെ അറസ്റ്റ് ചെയ്തത് കൂട്ടുപ്രതിയായിരുന്ന അവരുടെ അമ്മ അഞ്ജന 1998-ൽ അസുഖം മൂലം മരിച്ചു. 2001 ജൂണിൽ സെഷൻസ് കോടതി ഇവർക്ക് വധ ശിക്ഷ വിധിക്കുകയും 2004 സെപ്തംബറിൽ ഹൈക്കോടതി അവരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. 2006-ൽ അഞ്ച് കൊലപാതകങ്ങൾക്ക് സുപ്രീം കോടതിയും അവരുടെ വധശിക്ഷ സ്ഥിരീകരിച്ചു. 2014 ഓഗസ്റ്റിൽ, ഇന്ത്യൻ രാഷ്‌ട്രപതി ദയാഹർജി നിരസിച്ചിരുന്നു.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News