Friday, June 18, 2021

ഒരിടത്തും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ

Must Read

മുംബൈ: സംസ്ഥാനത്ത് ഒരിടത്തും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന വിഷയം സർക്കാർ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് മന്ത്രി വിജയ് വാഡെറ്റിവാർ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.

വിജയ് വാഡെറ്റിവാറിന്‍റെ പ്രസ്താവന തെറ്റാണെന്നും പ്രചരിപ്പിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ചായിരിക്കും ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കുകയെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply

Latest News

26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ; കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്ത കോഴ്‌സുകളിലാണ് പ്രത്യേക പരിശീലനം...

More News