Monday, December 6, 2021

രജതജൂബിലി നിറവിൽ എത്തി നിൽക്കുകയാണ് ലോവർ പെരിയാർ വൈദ്യുത പദ്ധതി

Must Read

കോതമംഗലം:രജതജൂബിലി നിറവിൽ എത്തി നിൽക്കുകയാണ് ലോവർ പെരിയാർ വൈദ്യുത പദ്ധതി. കമ്മിഷൻ ചെയ്ത് 24 വർഷം പിന്നിടുമ്പോൾ പദ്ധതിയിൽനിന്ന് 13,000 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇതുവരെ ഉത്‌പാദിപ്പിച്ചത്. ഈ വർഷം പത്ത് മാസത്തിനിടെ 540 ദശലക്ഷം യൂണിറ്റുമായി റെക്കോഡ്‌ വൈദ്യുതി ഉത്‌പാദനത്തിലും എത്തി നിൽക്കുകയാണ്.

മഴ നല്ല തോതിൽ കിട്ടിയതും ഡാമിന്റെ വൃഷ്ടിപ്രദേശം ജലസമൃദ്ധിയിലുമായതിനാലാണ് ഇക്കുറി കൂടുതൽ വൈദ്യുതി ഉത്‌പാദനം നടത്താനായത്. ഹൈറേഞ്ചിലെ കുണ്ടള, മാട്ടുപ്പെട്ടി, ആർ.എ. ഹെഡ് വർക്സ്, ചെങ്കുളം, ആനയിറങ്കൽ, കല്ലാർകുട്ടി തുടങ്ങിയ ഡാമുകളിൽനിന്ന് വൈദ്യുതി ഉത്‌പാദനം കഴിഞ്ഞുള്ള വെള്ളമാണ് ഇവിടെ എത്തുന്നത്. പ്രധാനമായും പെരിയാർ, മുതിരപ്പുഴയാർ നദികളെ ആശ്രയിച്ചുള്ള പദ്ധതി കൂടിയാണിത്.

അഞ്ച് എം.സി.എം. സംഭരണ ശേഷിയുള്ള ഡൈവേർഷൻ ഡാമാണിത്. സമുദ്ര നിരപ്പിൽനിന്ന് 253 മീറ്റർ ഉയരമുള്ള പ്ലാംബ്ല ഡാമിൽ നിന്ന് മല തുരന്ന് 12.79 കിലോമീറ്റർ ഭൂഗർഭ തുരങ്കത്തിലൂടെ കരിമണലിലെ പവർ ഹൗസിൽ വെള്ളം എത്തിച്ചാണ് വൈദ്യുതി ഉത്‌പാദനം. 60 മെഗാവാട്ട് വീതമുള്ള മൂന്ന് ജനറേറ്ററുകളാണ് പ്രവർത്തിപ്പിക്കുന്നത്. 184 മീറ്റർ ഹെഡുള്ള മെഷീനും ഫ്രാൻസിസ് ടർബൈനുമാണ് പ്രവർത്തിപ്പിക്കുന്നത്.

1997-ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് പദ്ധതി നാടിന് സമർപ്പിച്ചത്. അടുത്ത വർഷമാണ് പദ്ധതിയുടെ രജതജൂബിലിയാഘോഷം.

Leave a Reply

Latest News

നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍

കൊച്ചി: നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. അയല്‍വാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും...

More News