Tuesday, July 27, 2021

സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ലോറി പൊള്ളാച്ചിക്ക് കയറ്റി വിട്ടു

Must Read

ചാലക്കുടി: ദേശീയപാതക്കരികിൽ കാടുപിടിച്ച് തുരുമ്പെടുത്തുകിടന്ന ലോറി നീക്കംചെയ്തു. നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്താണ് ലോറി പൊള്ളാച്ചിക്ക് കയറ്റിവിട്ടത്.

ഏഴു കൊല്ലം മുമ്പാണ് അപകടത്തെത്തുടർന്ന് ലോറി വഴിയരികിലേക്ക് മാറ്റിയിട്ടത്. അവിടെ കിടന്ന ലോറിയിൽ പച്ചിലക്കാട് വളർന്നുനിന്നു. ഇതുമൂലം ലോറി പുറത്തേക്ക് കാണാതായി. പിന്നീട് റോഡിലെ കാടുവെട്ടി വൃത്തിയാക്കിയപ്പോഴാണ് ലോറി കാണാനായത്. ലോറിയിൽ മാലിന്യം തള്ളുന്നതും പതിവായിരുന്നു. രണ്ടാഴ്ച മുമ്പ് ലോറിയിൽ കഞ്ചാവു സൂക്ഷിച്ചത് പോലീസ് പിടികൂടിയിരുന്നു.

സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ലോറി അവിടെനിന്ന്‌ നീക്കംചെയ്യണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചിരുന്നു. ജില്ലാ കളക്ടർ ഇടപെട്ടാണ് ഇപ്പോൾ ലോറി നീക്കംചെയ്യാൻ നടപടിയുണ്ടായത്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News