Thursday, May 13, 2021

വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

Must Read

കൽപറ്റ: വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കിഴക്കോത്ത് പാലക്കൽ പി.രാമനാഥൻ (61) ആണ് മരിച്ചത്.

വയനാട്ടിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രാമനാഥൻ കൽപറ്റ വെള്ളാരംകുന്നിൽവെച്ച് ഡ്രൈവിങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പുറകിൽ വരികയായിരുന്ന ഓട്ടോ ഡ്രൈവർ അജീഷിന്‍റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കൽപറ്റയിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English summary

The lorry driver collapsed and died while driving

Leave a Reply

Latest News

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ...

More News