Thursday, May 13, 2021

ചെന്നിത്തലയിൽ നെല്ലുമായി പോയ ലോറി പുത്തനാറ്റിലേക്ക് വീണു

Must Read

പത്തനംതിട്ട : ചെന്നിത്തലയിൽ നെല്ലുമായി പോയ ലോറി പുത്തനാറ്റിലേക്ക് വീണു. കളിക്കൽ ചിറയുടെ വടക്കേ വളവിലായിരുന്നു സംഭവം. ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പുഞ്ചയിലെ രണ്ടാം ബ്ലോക്ക് പാടശേഖരത്തിൽ നിന്നും നെല്ലുമായി കാലടി കൽപന മില്ലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 145 ക്വിന്റൽ നെല്ലാണ് ലോറിയിൽ ഉണ്ടായിരുന്നത്. റോഡിന്റെ തിട്ട ഇടിഞ്ഞ് ആറ്റിലേക്ക് മറിയുകയായിരുന്നു. ലോറി മറിയാൻ ആരംഭിച്ചതോടെ സഹായി സിബി ഡോർ തുറന്ന് പുറത്തേക്ക് ചാടി. ഡ്രൈവർ വിശ്വനാഥനെ ആറ്റിൽ മീൻ പിടിക്കാൻ എത്തിയവരാണ് രക്ഷിച്ചത്. പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെയും പ്രദേശത്ത് സമാന രീതിയിൽ റോഡിന്റെ തിട്ട ഇടിഞ്ഞ് അപകടം ഉണ്ടായതായി സമീപവാസികൾ പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് മെയ് 16വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മെയ് 16വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദമാണ് മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപിൽ...

More News