Sunday, November 28, 2021

ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം ആവശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം നാളെയാണ്

Must Read

ദുബായ്: ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം ആവശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം നാളെയാണ്. ദുബായിൽ ഇന്ത്യയെ നേരിടാനുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് മത്സരത്തിന് തലേ ദിവസം പാകിസ്താൻ. ബാബർ അസം നയിക്കുന്ന ടീമിൽ മുതിർന്ന താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവർ ഇടം നേടിയപ്പോൾ മുൻ നായകൻ സർഫറാസ് അഹമ്മദിന് ഇടമില്ല.

നായകൻ ബാബർ അസം, ഫകർ സമൻ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാൻ, യുവ താരം ഹൈദർ അലി എന്നിവരാണ് ബാറ്റിങ് കരുത്ത്. ഷഹീൻ അഫ്രീദി നയിക്കുന്ന ബൗളിങ് നിരയിൽ ഹാരിസ് റൗഫ്, ഹസൻ അലി എന്നിവരുൾപ്പെടുന്നു. സ്പിൻ വിഭാഗത്തിൽ ലെഗ് സ്പിന്നർ ഷദാബ് ഖാൻ, ഇടങ്കയ്യൻ സ്പിന്നറായ ഓൾറൗണ്ടർ ഇമാദ് വസീം എന്നിവർ കരുത്ത് പകരും. ഹഫീസ്, മാലിക് എന്നീ മുതിർന്ന താരങ്ങളും സ്പിൻ വിഭാഗത്തിന് കരുത്ത് പകരും.

അതേസമയം നാളത്തെ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. പാകിസ്ഥാൻ ശക്തരായ എതിരാളികളാണെന്നും ഇന്ത്യ മത്സരത്തിന് സജ്ജമാണെന്നും ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചിരുന്നു. അന്തിമ പ്ലേയിങ് ഇലവൻ എന്തായിരിക്കുമെന്ന് വെളിപ്പെടുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നാണ് കോലി പറഞ്ഞത്.

പാകിസ്താൻ ടീം: ബാബർ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഫകർ സമൻ, ഹൈദർ അലി, മുഹമ്മദ് റിസ്വാൻ, ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാൻ, ഷൊയ്ബ് മാലിക്, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ അഫ്രീദി

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News