ഓര്‍ഡിനന്‍സ് ഇറക്കിയാലും റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ടൈന്ന് ലോകായുക്ത

0

തിരുവനന്തപുരം: സർക്കാർ ഓർഡിനൻസ് ഇറക്കിയാലും സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും തങ്ങൾക്ക് അധികാരമുണ്ടെന്ന് ലോകായുക്ത സിറിയക് ജോസഫ്. അത് പരിഗണിക്കണോ വേണ്ടയോ എന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർക്ക് സഹായം നൽകിയെന്ന ഹർജിയിൽ വാദം നടക്കവെയാണ് ലോകായുക്തയുടെ പരാമർശം. അതേസമയം, മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് ചോദ്യംചെയ്യാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു.

മന്ത്രിസഭ സർക്കാർ ജീവനക്കാർ അല്ല. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാർ ആണെങ്കിൽ മാത്രമേ ലോകായുക്തക്ക് പരിഗണിക്കാൻ പറ്റൂ എന്ന് സർക്കാർ വാദിച്ചു. മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനം ചോദ്യംചെയ്യാൻ ആകില്ലെന്നും സർക്കാർ വാദിച്ചു.

ധനകാര്യത്തെ ബാധിക്കുന്ന വിഷയം മന്ത്രിസഭയിൽ വെക്കുമ്പോൾ ധനമന്ത്രിയുടെ അനുമതി വേണ്ടേ എന്ന് ലോകായുക്ത ചോദിച്ചു. ഈ മൂന്നു തീരുമാനങ്ങളിലും ധനമന്ത്രിയുടെ തീരുമാനം ഇല്ലല്ലോയെന്നും ലോകായുക്ത ചോദിക്കുകയുണ്ടായി.

Leave a Reply