ചെയ്തത് ജോലി, അധികാരം ഇപ്പോഴുമുണ്ട്; ജലീലിന് മറുപടിയുമായി ലോകായുക്ത

0

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ൽ രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന മു​ൻ​മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന് മ​റു​പ​ടി​യു​മാ​യി ലോ​കാ​യു​ക്ത. ത​ങ്ങ​ളു​ടെ ജോ​ലി നി​ർ​വ​ഹി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സെ​ക്ഷ​ൻ 14 പ്ര​കാ​രം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​പ്പോ​ഴും അ​ധി​കാ​ര​മു​ണ്ടെ​ന്നും ലോ​കാ​യു​ക്ത ഓ​ർ​മി​പ്പി​ച്ചു.

ദു​രി​താ​ശ്വാ​സ നി​ധി​യി​ലെ തു​ക വ​ക​മാ​റ്റി ചി​ല​വ​ഴി​ച്ച​തി​ന്‍റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സ​മ​ർ​പ്പി​ച്ച പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​ലീ​ലി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ ലോ​കാ​യു​ക്ത മ​റു​പ​ടി ന​ൽ​കി​യ​ത്.

ഒ​രു എ​ല്ലി​ൻ ക​ഷ്ണ​വു​മാ​യി പ​ട്ടി റോ​ഡി​ൽ കി​ട​ന്ന് ക​ടി​കൂ​ടു​മ്പോ​ൾ അ​തി​ന്‍റെ അ​ടു​ത്തേ​ക്ക് ചെ​ന്നാ​ൽ എ​ല്ലി​ൻ ക​ഷ്ണം എ​ടു​ക്കാ​നാ​ണെ​ന്ന് പ​ട്ടി വി​ചാ​രി​ക്കും. ആ ​എ​ല്ലി​ൻ ക​ഷ്ണ​വു​മാ​യി പ​ട്ടി ക​ടി കൂ​ട​ട്ടെ​യെ​ന്നും ലോ​കാ​യു​ക്ത പ​രി​ഹ​സി​ച്ചു.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യി​ല്ല. ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ജോ​ലി ഭം​ഗി​യാ​യി ചെ​യ്യ​ട്ടെ​യെ​ന്നും ത​ങ്ങ​ളു​ടെ ജോ​ലി ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​ക എ​ന്ന​താ​ണ് ക​ട​മ​യെ​ന്നും ലോ​കാ​യു​ക്ത പ​റ​ഞ്ഞു. ലോ​കാ​യു​ക്ത നി​യ​മ​ത്തി​ലെ 14-ാം വ​കു​പ്പ് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ 22 വ​ർ​ഷ​മെ​ടു​ത്തോ എ​ന്നും ലോ​കാ​യു​ക്ത ചോ​ദി​ച്ചു.

Leave a Reply