Monday, June 21, 2021

ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ ലോക്ഡൗൺ നീണ്ടേക്കാം; തീരുമാനം ഇന്ന്

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ ഇന്ന് തീരുമാനം എടുക്കും. ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ ലോക്ഡൗൺ നീണ്ടേക്കാം. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തിൽത്താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം കത്തുനൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്.

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജൂൺ ഒന്നുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകിയേക്കും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകനയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നൽകേണ്ടിവരും.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News