Sunday, September 19, 2021

അമിതഭാരം കയറ്റിവന്ന ലോറി മറിഞ്ഞു

Must Read

അമിതഭാരം കയറ്റിവന്ന ലോറി മറിഞ്ഞു. ചെത്തിപ്പുഴ പള്ളിക്കുസമീപം വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെയായിരുന്നു സംഭവം. വിറകുതടി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. റോഡിൽ ലോറി ഉയർന്നുനിന്നെങ്കിലും തടികെട്ടിയ കയർ പൊട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

നാട്ടുകാരും ലോറി ജീവനക്കാരുംചേർന്ന് തടി മാറ്റിയശേഷമാണ് ലോറി നേരെയാക്കിയത്. അമിതഭാരം കയറ്റിവരുന്ന ലോറികളുടെയും ടോറസുകളുടെയും എണ്ണം ദിനംപ്രതി ഉയർന്നുവരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. അമിതഭാരലോറികൾ മറിയുന്നതും നിത്യസംഭവമാണ്.

ചെറുവാഹനങ്ങൾ ഉൾപ്പെടെ ഭീതിയോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. ടൗണിലെ ഗതാഗതക്കുരുക്കും നിയമനടപടികളും ഒഴിവാക്കുന്നതിനായി ഇത്തരത്തിലുള്ള വാഹനങ്ങൾ പോക്കറ്റ് റോഡുകളിലൂടെയാണ് സഞ്ചാരമെന്നും ആക്ഷേപമുണ്ട്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News