2014-ല്‍ പുതുതലമുറ വിക്ഷേപണ വാഹനമായ എല്‍.എം.വി-3 വിജയകരമായി പരീക്ഷിച്ചതിനുപിന്നിലെ പ്രധാന ബുദ്ധികേന്ദ്രമാണ്‌ ഡോ. എസ്‌. സോമനാഥ്‌

0

തിരുവനന്തപുരം : 2014-ല്‍ പുതുതലമുറ വിക്ഷേപണ വാഹനമായ എല്‍.എം.വി-3 വിജയകരമായി പരീക്ഷിച്ചതിനുപിന്നിലെ പ്രധാന ബുദ്ധികേന്ദ്രമാണ്‌ ഡോ. എസ്‌. സോമനാഥ്‌. വിക്ഷേപണ വാഹനമായ ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ മൂന്നിന്റെ അസോസിയേറ്റ്‌ പ്രോജക്‌ട്‌ ഡയറക്‌ടര്‍ എന്ന നിലയില്‍ രാജ്യാന്തര ശ്രദ്ധ നേടിയ യുവ ശാസ്‌ത്രജ്‌ഞന്‍. റോക്കറ്റ്‌ സാങ്കേതികവിദ്യയിലും രുപകല്‍പനയിലും റോക്കറ്റ്‌ ഇന്ധനം വികസിപ്പിക്കുന്നതിലുമുളള ഡോ. സോമനാഥന്റെ മികവ്‌ അസൂയാവഹം. ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ്‌ അദ്ദേഹം.
ഡോ. എസ്‌. സോമനാഥ്‌ നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിന്റെ ഡയറക്‌ടറാണ്‌. ലിക്വുഡ്‌ പ്ര?പ്പല്‍ഷന്‍ സിസ്‌റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഡോ. കെ. ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ്‌ അദ്ദേഹം ചുമതലയേല്‍ക്കുന്നത്‌. എം.ജി.കെ. മേനോന്‍, കെ. കസ്‌തൂരിരംഗന്‍, ജി. മാധവന്‍ നായര്‍, കെ. രാധാകൃഷ്‌ണന്‍ എന്നിവരാണ്‌ ഇതിന്‌ മുമ്പ്‌ ഈ പദവിയിലെത്തിയ മലയാളികള്‍.
പി.എസ്‌.എല്‍.വി. വികസനത്തിന്റെ ആദ്യകാലത്ത്‌ ഐ.എസ്‌.ആര്‍.ഒയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പി.എസ്‌.എല്‍.വി. സംയോജനസംഘത്തിന്റെ തലവനായിരുന്നു.
2015ല്‍ എല്‍.പി.എസ്‌.സി. ഡയറക്‌ടറായി ചുമതലയേറ്റ സോമനാഥ്‌ ഇന്ത്യന്‍ ക്രയോജനിക്‌ ഘട്ടങ്ങള്‍ സാധ്യമാക്കുന്ന സംഘത്തിനു നേതൃത്വം നല്‍കി. വിക്ഷേപണ വാഹനങ്ങളുടെ സിസ്‌റ്റം എന്‍ജിനീയറിങ്ങില്‍ വിദഗ്‌ധനായ സോമനാഥ്‌, പി.എസ്‌.എല്‍.വി.യുടെയും ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ മൂന്നിന്റെയും രൂപകല്‍പന, പ്ര?പ്പല്‍ഷന്‍ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. ഇവയെല്ലാംതന്നെ മികച്ച ശാസ്‌ത്രജ്‌ഞനെന്ന പദവി അദ്ദേഹത്തിന്‌ നേടിക്കൊടുക്കുകയും ചെയ്‌തു.
കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ്‌ കോളജില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ പൂര്‍ത്തിയാക്കിയ അദ്ദേഹം ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സില്‍നിന്ന്‌ ഏേറൊ സ്‌പേസ്‌ എന്‍ജിനീയറിങ്ങില്‍ സ്വര്‍ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി.

Leave a Reply