Saturday, December 5, 2020

തർക്കത്തിലും വടംവലിയിലും കുടുങ്ങി യു.ഡി.എഫ് സ്ഥാനാർഥി പട്ടിക അനിശ്ചിതമായി നീളുന്നു

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: ബി.ജെ.പിക്ക് പിന്നാലെ എൽ.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചുകഴിെഞ്ഞങ്കിലും തർക്കത്തിലും വടംവലിയിലും കുടുങ്ങി യു.ഡി.എഫ് സ്ഥാനാർഥി പട്ടിക അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് ആദ്യം അറിയിച്ചെങ്കിലും അത് മാറ്റി വ്യാഴാഴ്ചയാകുമെന്ന് പിന്നീട് പറഞ്ഞെങ്കിലും അനിശ്ചിതമായി നീളുകയാണ്. സീറ്റുകൾക്കായുള്ള എ, െഎ ഗ്രൂപ്പുതർക്കമാണ് പ്രധാനവെല്ലുവിളിയായി മാറിയിരിക്കുന്നത്. ലീഗ് ഉൾപ്പെടെ ഘടകകക്ഷികളുമായി ഏതാണ്ട് ധാരണയിൽ എത്തിയിട്ടുണ്ടെങ്കിലും അവകാശവാദങ്ങൾ അവസാനിച്ചിട്ടിെല്ലന്നാണ് അറിയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഏഴ് സീറ്റ് ലീഗിന് നൽകാനാണ് ധാരണ. എന്നാൽ, വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിൻെറ അടിസ്ഥാനത്തിൽ ഒരു സീറ്റിൽകൂടി അവർ അവകാശവാദം ഉന്നയിച്ചിട്ടുണ്ടത്ര. കേരള കോൺഗ്രസ്-ജോസഫ് വിഭാഗവുമായി ധാരണയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞതവണ രണ്ട് സീറ്റിലാണ് കേരള കോൺഗ്രസ്-എം മത്സരിച്ചത്. ഒരു സീറ്റിൽ ജയിച്ചു. ആ രണ്ട് സീറ്റും ഇക്കുറി നൽകുമെന്നാണ് അറിയുന്നത്. കോൺഗ്രസിനുള്ളിൽ ഉടലെടുത്തിരിക്കുന്ന തർക്കമാണ് പരിഹരിക്കാനാകാതെ സങ്കീർണമായി മുന്നോട്ടുപോകുന്നത്. സീറ്റുമോഹികളുടെ ഒരുപടതന്നെ എല്ലാ വാർഡിലും ഉണ്ട്. ഗ്രൂപ്പുതർക്കത്തിൽ നിലവിലെ പല കൗൺസിലർമാരെയും വെട്ടിനിരത്തി സ്ഥാനാർഥിത്വം കൈക്കലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. എന്തായാലും മൂന്നുതവണയിൽ കൂടുതൽ മത്സരിച്ചവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും മിക്കവാറും എല്ലാ വാർഡിലേക്കും സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിെഞ്ഞന്നുമാണ് കോൺഗ്രസ് ജില്ല നേതൃത്വം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ഏറക്കുറെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയുംവിധം കാര്യങ്ങൾ നീക്കുകയാണെന്നും നേതാക്കൾ പറയുന്നു.

English summary

The list of UDF candidates is going on indefinitely amidst controversy and tug-of-war

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News