Thursday, July 29, 2021

സ്കൂളിൽ കയറിക്കൂടിയ പുള്ളിപ്പുലി ഇനി കാട്ടിലേക്ക്

Must Read


മുംബൈ: സ്കൂളിനുള്ളിൽ കയറിക്കൂടിയ പുള്ളിപ്പുലിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി . മഹാരാഷ്ട്രയിലെ അഹ്‌മെന്ദ്നഗർ ജില്ലയിലെ തക്ലി ധോക്ഷേവാറിലെ ജവഹർ നവോദയ സ്കൂളിലെ ക്യാൻ്റീനിലാണ് പുള്ളിപ്പുലി കയറിക്കൂടിയത്.

സമീപത്തെ വനത്തിൽ നിന്നുമായിരിക്കാം പുലി സ്കൂളിൽ കയറിക്കൂടിയെന്നാണ് അനുമാനം. സ്കൂളിലെ ക്ലീനിങ്ങ് ജോലിക്കാരാണ് കഫെറ്റീരിയയിൽ കയറിക്കൂടിയ ആൺപുലിയെ കണ്ടത്. ഉടൻ തന്നെ ക്യാൻ്റീനിലെ വാതിലുകളും ജനലുകളും അടക്കുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്ര ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പുലിയെ മയക്കുമരുന്ന് വെടിവച്ച് മയക്കിയശേഷം ലെപ്പേഡ് റെസ്ക്യൂ സെൻ്ററിലേക്ക് മാറ്റി. പുലിയ വിശദമായ ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കി. പുലിയുടെ ശരീരത്തിൽ കര്യമായ പരിക്കുകൾ ഏറ്റിരുന്നു. സ്കൂളിൽ പ്രവേശിക്കുന്നതിന് മുൻപായി മറ്റ് വന്യ മൃഗങ്ങളുടെ ആക്രമണം പുലിക്ക് നേരിടേണ്ടി വന്നിരുന്നെന്ന് വെറ്റനറി ഡോക്ടർമാർ പ്രതികരിച്ചു. മുറിവുകൾ ഉണങ്ങിയാൽ പുലിയെ ഉൾക്കാട്ടിലേക്ക് തിരിച്ചയക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News