Monday, April 12, 2021

സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം; നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചു

Must Read

താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ,എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍,...

രാജ്യത്ത് കോവിഡ് വ്യാപനത്തിൻെറ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം സർവകാല റെക്കോഡിലെത്തി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൻെറ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം സർവകാല റെക്കോഡിലെത്തി. രാജ്യത്താകമാനം 1,68,912 പേർക്ക് കഴിഞ്ഞ...

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാനിരിക്കെ കസ്റ്റംസിന് നിയമസഭാ സെക്രട്ടറിയുടെ കത്ത്. സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചത്. നിയമസഭാ ചട്ടം ഉദ്ധരിച്ചാണ് സെക്രട്ടറിയുടെ കത്ത്.

അ​തേ​സ​മ​യം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ക​സ്റ്റം​സ് ര​ണ്ട് ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​യ്യ​പ്പ​ൻ ഹാ​ജാ​യി​രു​ന്നി​ല്ല. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ തി​ര​ക്കു​ള്ള​തി​നാ​ൽ ഇ​ന്ന് ഹാ​ജ​രാ​കി​ല്ലെ​ന്ന് അ​യ്യ​പ്പ​ൻ ക​സ്റ്റം​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്തി​നു കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് അ​യ്യ​പ്പ​നു ക​സ്റ്റം​സ് ന​ൽ​കി​യ നോ​ട്ടീ​സി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണു​ക​സ്റ്റം​സ് ഔ​ദ്യോ​ഗി​ക​മാ​യി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഫോ​ണി​ലൂ​ടെ വി​ളി​ച്ചാ​ൽ വ​രി​ല്ലെ​ന്നും നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്നും അ​യ്യ​പ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ മൊ​ഴി​യി​ലെ വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ന്വേ​ഷ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​യ്യ​പ്പ​നെ വി​ളി​ച്ചു വ​രു​ത്താ​ൻ ക​സ്റ്റം​സ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണു വി​വ​രം.

നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ ഉള്‍പ്പടെയുള്ളവരുടെ വിദേശ യാത്രകളില്‍ വ്യക്തതയുണ്ടാക്കുന്നതിനുമാണ് മൊഴിയെടുക്കുന്നത്.

English summary

The Legislative Secretary sent a letter to Customs stating that the Speaker’s permission was required to question the Speaker’s staff

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News