Tuesday, December 1, 2020

മികച്ച മുന്നേറ്റം സൃഷ്ടിക്കുമെന്ന അവകാശവാദവുമായി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും; മുന്നണികളുടെ പ്രതീക്ഷകൾ എന്തെല്ലാം? ഓരോ ജില്ലയിലേയും പ്രധാന ചർച്ചാ വിഷയങ്ങൾ, നിലവിൽ മുന്നണികൾക്ക് എത്ര സീറ്റുകൾ; ആരോപണങ്ങൾ; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അറിയേണ്ടതെല്ലാം ജില്ല തിരിച്ച്

Must Read

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം...

തിരുവനന്തപുരം:  സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച മുന്നേറ്റം സൃഷ്ടിക്കുമെന്ന അവകാശവാദവുമായി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും. നിലവിലെ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മൂവരും പറയുന്നത്. 

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തീയതികളിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ 3 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും.ക്രിസ്മസിന് മുന്‍പ് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കും.
സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. വിവാദങ്ങളെ ജനം നിരാകരിക്കുമെന്നും ഇടതുമുന്നണിയുടെ സാധ്യതയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയലക്ഷ്യമിട്ടാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. സര്‍ക്കാരിനുള്ളത് വന്‍ ജനപിന്തുണയാണെന്നും വിജയരാഘവന്‍ പറഞ്ഞു.


തെരഞ്ഞെടുപ്പില്‍ കേരളം എല്‍ഡിഎഫിനെതിരായി വിധിയെഴുതുമെന്നും യുഡിഎഫ് തൂത്തുവാരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം എന്‍ഡിഎയ്ക്ക് ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടു.

എന്‍ഡിഎയ്ക്ക് ഏറ്റവും അനുകൂല സാഹചര്യമാണെന്ന് സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഒന്നാം ഘട്ടം -ഡിസംബര്‍ 8 (ചൊവ്വ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി. രണ്ടാം ഘട്ടം ഡിസംബര്‍ 10(വ്യാഴം) കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്. മൂന്നാം ഘട്ടം ഡിസംബര്‍ 14(തിങ്കള്‍) മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6വരെ. രാവിലെ 8 മണിക്കു വോട്ടെണ്ണല്‍ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ്.


തദ്ദേശ തിരഞ്ഞെടുപ്പിന് അരങ്ങുണരുമ്പോൾ  ജില്ലകളിലെ രാഷ്ട്രീയ ഭൂമിശാസ്ത്രം ഇങ്ങനെ.

തിരുവനന്തപുരം


നിലവിൽജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം.
ആകെ–26, സിപിഎം 16, സിപിഐ 3, കോൺഗ്രസ് 6, ബിജെപി 1
കോർപറേഷൻ
100 വാർഡുള്ള തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് ഭരണമാണ്. എൽഡിഎഫ് 44, ബിജെപി 34, യുഡിഎഫ് 21, സ്വതന്ത്രൻ 1 എന്നിങ്ങനെയാണു കക്ഷിനില.
നഗരസഭ (4)
എല്ലായിടത്തും എൽഡിഎഫ് ഭരണം.
ബ്ലോക്ക് പഞ്ചായത്ത് (11)
എൽഡിഎഫ്–10 ,യുഡിഎഫ്–1
ഗ്രാമ പഞ്ചായത്ത് (73)
എൽഡിഎഫ്– 49, യുഡിഎഫ് –21, 
ബിജെപി –3
പ്രതീക്ഷകഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലും നേടിയ വിജയങ്ങളാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യംയുഡിഎഫിനു പ്രതീക്ഷ നൽകുന്നു. പാർട്ടിയുടെ ഏക എംഎൽഎയുള്ള ജില്ലയായ തിരുവനന്തപുരത്ത് ബിജെപി ഏറെ പ്രതീക്ഷ അർപ്പിക്കുന്നു;


ചർച്ചാ വിഷയങ്ങൾ

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഉൾപ്പെടെ നടക്കുന്ന വിവിധ കേസുകള്‍.


കൊല്ലം


നിലവിൽജില്ലാപഞ്ചായത്തിൽ എൽഡിഎഫ് ഭരണം
ആകെ– 26, എൽഡിഎഫ് – 22, യുഡിഎഫ്: 4
കോർപറേഷൻ (55)
എൽഡിഎഫ് – 37, യുഡിഎഫ് – 15 ,ബിജെപി -2, എസ്ഡിപിഐ -1.
ബ്ലോക്ക് പഞ്ചായത്ത് (11)
എല്ലായിടത്തും ഇടതുമുന്നണി ഭരണം.
ഗ്രാമപഞ്ചായത്ത് (68)
എൽഡിഎഫ്- 57, യുഡിഎഫ്- 11
പ്രതീക്ഷമേൽക്കൈ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സംഘടനാ സംവിധാനത്തിൽ അടുത്തിടെയുണ്ടായ ഉണർവ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതിനു പുറമേ, രാഷ്ട്രീയ സ്ഥിതിഗതികൾ അനുകൂലമാകുമെന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്. 


ചർച്ചാ വിഷയങ്ങൾ

പരമ്പരാഗത വ്യവസായങ്ങളുടെ നാട്ടിൽ കശുവണ്ടിത്തൊഴിലാളികളുടെ മനസ്സ് ആണു വോട്ടെടുപ്പിൽ പ്രധാനമായും പ്രതിഫലിക്കുക. തോട്ടണ്ടി അഴിമതിക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ സിപിഎമ്മിൽപ്പോലും അമർഷം നിലനിൽക്കുന്നു. മത്സ്യമേഖലയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഗൗരവമുള്ള വിഷയമാണ്. 


പത്തനംതിട്ട


കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത്ആകെ, 16, യുഡിഎഫ്–10,എൽഡിഎഫ്–6
കേരള കോൺഗ്രസ് (എം) അംഗം ജോസ് വിഭാഗത്തോടൊപ്പം എൽഡിഎഫിൽ പോയി. 5 വർഷവും ഒരാൾക്കു തന്നെ പ്രസിഡന്റായി ഭരണം നടത്താൻ കഴിഞ്ഞു.
നഗരസഭ (4)
എൽഡിഎഫ്–2, യുഡിഎഫ്–2
ബ്ലോക്ക് പഞ്ചായത്ത് (8)
എൽഡിഎഫ്–4, യുഡിഎഫ്–4
ഗ്രാമ പഞ്ചായത്ത് (53)
എൽഡിഎഫ്– 25, യുഡിഎഫ്– 21, ബിജെപി– 3, സംയുക്ത മുന്നണി (ബിജെപി– സിപിഎം– കോൺഗ്രസ് സഖ്യം) –4
പ്രതീക്ഷഎല്ലാ നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫാണ്. സർക്കാരിന്റെ അഴിമതികളും വന്യമൃഗങ്ങളിൽ നിന്നു കർഷകരെ രക്ഷിക്കാൻ നടപടിയില്ലാത്തതും സിൽവർ ലൈൻ അതിവേഗ പാതയ്ക്കായി തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കവും അനുകൂലമാകുമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. അഴിമതിയും ശബരിമലയോടുള്ള അവഗണനയും ഉയർത്തിക്കാട്ടിയാകും ബിജെപിയുടെ പ്രചാരണം.


ചർച്ചാവിഷയങ്ങൾ

കോന്നി മെഡിക്കൽ കോളജ് പ്രതിസന്ധി,കാട്ടുപന്നി ശല്യം, ആരബിൾ ഭൂമി വനഭൂമിയാക്കിയ ഡിഎഫ്ഒ ഉത്തരവ്, ചിറ്റാർ മത്തായി കസ്റ്റഡി മരണക്കസ്, പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ് തുടങ്ങിയവ.


ആലപ്പുഴ


നിലവിൽജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം.
ആകെ–23, എൽഡിഎഫ്: 17, യുഡിഎഫ്: 6
നഗരസഭ (6)
യുഡിഎഫ് – 4, എൽഡിഎഫ് – 2
(യുഡിഎഫ് ഭരിക്കുന്ന ചേർത്തല നഗരസഭയിൽ അധ്യക്ഷൻ കേരള കോൺഗ്രസ് (ജോസ്) വിഭാഗക്കാരനാണ്.)
ബ്ലോക്ക് പഞ്ചായത്ത് (12)
എൽഡിഎഫ് – 10, യുഡിഎഫ് – 2
ഗ്രാമപഞ്ചായത്ത് (72)
എൽഡിഎഫ് – 48, യുഡിഎഫ് – 23, എൽഡിഎഫ്, യുഡിഎഫ് പിന്തുണയോടെ ബിജെപി വിരുദ്ധ മുന്നണി – 1
പ്രതീക്ഷഭൂരിപക്ഷം വർധിപ്പിക്കാമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. മാറ്റത്തിനു സാധ്യതയുണ്ടെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ മുന്നേറ്റമുണ്ടായ ചില ഡിവിഷനുകൾ ജയിക്കാൻ ഇത്തവണ പ്രയാസമില്ലെന്ന് എൻഡിഎ.


ചർച്ചാ വിഷയങ്ങൾ

പ്രളയാനന്തര നടപടികൾ, കോവിഡ് പ്രതിസന്ധി, പരമ്പരാഗത തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ തുടങ്ങിയവ.
ഇടുക്കി
നിലവിൽജില്ലാപഞ്ചായത്തിൽ യുഡിഎഫ് ഭരണം.
ആകെ –16, യുഡിഎഫ് – 16, എൽഡിഎഫ് – 6
നഗരസഭ (2)
യുഡിഎഫ് – 2, എൽഡിഎഫ് – 0
ബ്ലോക്ക് പഞ്ചായത്ത് (8)
യുഡിഎഫ് – 6, എൽഡിഎഫ് –2
ഗ്രാമ പഞ്ചായത്ത് (52)
യുഡിഎഫ് – 25, എൽഡിഎഫ്– 27
പ്രതീക്ഷകഴിഞ്ഞ 2 തവണയായി ഭരിക്കുന്ന യുഡിഎഫ് ഇടുക്കിയിലെ ഭൂവിഷയങ്ങൾ അനുകൂലമാകുമെന്ന കണക്കൂകൂട്ടലിലാണ്. കേരള കോൺഗ്രസിന് കഴിഞ്ഞ തവണ 2 സീറ്റുകൾ കിട്ടി. ജോസ് വിഭാഗം ഒപ്പമുള്ളത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
ചർച്ചാ വിഷയങ്ങൾഭൂപ്രശ്നങ്ങൾ തന്നെ യുഡിഎഫിന്റെ പ്രധാന ആയുധം. ഈ സർക്കാർ ഇരുപതിനായിരത്തോളം പട്ടയം നൽകിയതാണ് എൽഡിഎഫിന്റെ പ്രചാരണ വിഷയം.
കോട്ടയം
നിലവിൽജില്ലാപഞ്ചായത്തിൽ എൽഡിഎഫിനു
 ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫ് ഭരണം.
ആകെ –22, എൽഡിഎഫ്–11,യുഡിഎഫ്–10, ജനപക്ഷം അംഗം മരിച്ചതിനാൽ ഒരു സീറ്റ് ഒഴിവ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കേരള കോൺഗ്രസ് (എം) പ്രതിനിധി. പ്രസിഡന്റ് സ്ഥാനം പി.ജെ. ജോസഫ് വിഭാഗത്തിനു നൽകുന്നതിലെ തർക്കത്തിൽ ജോസ് കെ. മാണി വിഭാഗം യുഡിഎഫ് വിട്ടു. എന്നാൽ യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നിട്ടില്ല.
നഗരസഭ (6)
യുഡിഎഫ്–5, എൽഡിഎഫ്–1
ബ്ലോക്ക് പഞ്ചായത്ത് (11)
യുഡിഎഫ്– 8, എൽഡിഎഫ്– 3
ഗ്രാമപഞ്ചായത്ത് (71)
യുഡിഎഫ്– 43, എൽഡിഎഫ്– 28
പ്രതീക്ഷകേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതാണ് പ്രധാന ചർച്ച. എൽഡിഎഫും യുഡിഎഫും പരസ്പരം ചതി ആരോപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനമാണ് ബിജെപി ഉയർത്തിക്കാട്ടുന്നത്.


ചർച്ചാ വിഷയങ്ങൾ

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം ,കാർഷിക മേഖലയുടെ തകർച്ചയും ശബരിമല വിഷയവും തുടങ്ങിയവ.


എറണാകുളം


നിലവിൽജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ഭരണം.
ആകെ– 27,യുഡിഎഫ്– 14, എൽഡിഎഫ്– 13
ഭരണം തുടങ്ങുമ്പോൾ യുഡിഎഫ് 16, എൽഡിഎഫ് 11 എന്നായിരുന്നു നില. ഒരു കോൺഗ്രസ് അംഗത്തിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി, പകരം സിപിഎം സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് (എം) പ്രതിനിധി എൽഡിഎഫിലേക്കു മാറി. 
കോർപറേഷൻ (74)
യുഡിഎഫ് – 37, എൽഡിഎഫ്–34, ബിജെപി –2
നഗരസഭ (13)
ആകെ–13, യുഡിഎഫ് – 6, എൽഡിഎഫ്– 7
ബ്ലോക്ക് പഞ്ചായത്ത് (14)
യുഡിഎഫ്– 9, എൽഡിഎഫ്– 5
ഗ്രാമ പഞ്ചായത്ത് (82)
യുഡിഎഫ് –39, എൽഡിഎഫ്– 42 , മറ്റുള്ളവർ (20 ട്വന്റി)– 1
പ്രതീക്ഷയുഡിഎഫിനു മേൽക്കൈയുള്ള സ്ഥലമാണെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഒപ്പം വരാറുണ്ട്. കേരള കോൺഗ്രസ് (എം) എത്തിയതുവഴി കിഴക്കൻ മേഖലയിൽ നേട്ടം ഉണ്ടാകുമെന്നാണു എൽഡിഎഫ് പ്രതീക്ഷ. 


ചർച്ചാ വിഷയങ്ങൾ

2 പ്രളയം, കോവിഡ് എന്നിവ വോട്ടർമാരുടെ മനസ്സിലുണ്ടാവും. 


തൃശൂർ


നിലവിൽജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം
ആകെ– 29, എൽഡിഎഫ്– 20, 
യുഡിഎഫ്– 9)
കോർപറേഷൻ(1)
എൽഡിഎഫ് ഭരണം
നഗരസഭ (7)
എൽഡിഎഫ്– 6, യുഡിഎഫ് –1
ജില്ലാ പഞ്ചായത്ത്
എൽഡിഎഫ്– 20, യുഡിഎഫ്– 9
ബ്ലോക്ക് പഞ്ചായത്ത് (16)
എൽഡിഎഫ് –13, യുഡിഎഫ് – 03
ഗ്രാമ പഞ്ചായത്ത് (86)
എൽഡിഎഫ് – 69, യുഡിഎഫ് –16, ബിജെപി– 1
പ്രതീക്ഷലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ കണക്കെടുത്താൽ അറുപതിലേറെ പഞ്ചായത്തുകളും യുഡിഎഫിനൊപ്പം. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം വേറെയാണെന്ന് എൽഡിഎഫ്. ശബരിമല വിഷയത്തിനു ശേഷം സ്ഥിതി അനുകൂലമായതായി ബിജെപി.


ചർച്ചാ വിഷയങ്ങൾ

സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ യുഡിഎഫും ബിജെപിയും വിഷയമാക്കും. ലോക്ഡൗൺ കാലത്ത് സൗജന്യ കിറ്റ് വിതരണം ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ എൽഡിഎഫും മുന്നോട്ടുവയ്ക്കും. 


പാലക്കാട്


നിലവിൽജില്ലാപഞ്ചായത്ത് ഭരണം എൽഡിഎഫ്
ആകെ– 30 , എൽഡിഎഫ്– 27,യുഡിഎഫ്– 3
നഗരസഭ (7)
യുഡിഎഫ്– 4, എൽഡിഎഫ്– 2, ബിജെപി– 1
ബ്ലോക്ക് പഞ്ചായത്ത് (13)
എൽഡിഎഫ്–11, യുഡിഎഫ്–2
ഗ്രാമപഞ്ചായത്ത് (88 )
എൽഡിഎഫ്–71, യുഡിഎഫ്–17
പ്രതീക്ഷകഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
ലോക്സഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം പ്രതിഫലിക്കുമെന്ന് യുഡിഎഫ്. പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി മുന്നേറ്റം പ്രതീക്ഷിക്കുന്നു.


ചർച്ചാ വിഷയങ്ങൾ

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം സജീവ ചർച്ചയാണ്. നെല്ല് സം ഭരണത്തിലെ പാളിച്ചകളും കാർഷിക മേഖലയിലെ പുതിയ നടപടികളും പ്രധാന വിഷയം.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനം, വന്യമൃഗശല്യം തുടങ്ങിയവ ചർച്ചാ വിഷയമാകും. അട്ടപ്പാടി മഞ്ചിക്കണ്ടി ഊരിൽ 4 മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ സിപിഐ സർക്കാരിനെതിരെ വന്നിരുന്നു.


മലപ്പുറം


നിലവിൽജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരണം
ആകെ– 32, യുഡിഎഫ്– 27, എൽഡിഎഫ്– 5
നഗരസഭകൾ (12)
യുഡിഎഫ്– 9, എൽഡിഎഫ്– 3
ബ്ലോക്ക് പഞ്ചായത്ത്(15)
യുഡിഎഫ്– 12, എൽഡിഎഫ്– 3
ഗ്രാമ പഞ്ചായത്ത് (94)
യുഡിഎഫ്– 51, മുസ്‌ലിം ലീഗ് (മുന്നണിയില്ലാതെ)– 6, എൽഡിഎഫ്– 35. ജനകീയ മുന്നണി– 2.
പ്രതീക്ഷകഴിഞ്ഞ തവണ 24 തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസും മുസ്‌ലിം ലീഗും വെവ്വേറെയാണ് മത്സരിച്ചത്. ഇത്തവണ പലയിടത്തും സീറ്റ് ധാരണയായി.സീറ്റുകൾ കുറയ്ക്കുന്നു എന്ന് സിപിഐക്കുള്ള ആക്ഷേപത്തിലാണ് എൽഡിഎഫിലെ ചർച്ച. എൻഡിഎ കൂടുതൽ സ്ഥലങ്ങളിൽ മത്സരിക്കും.


ചർച്ചാ വിഷയങ്ങൾ

വെൽഫെയർ പാർട്ടിയുടെ നിലപാടാണു പ്രധാന ചർച്ചാ വിഷയം. കഴിഞ്ഞ തവണ എൽഡിഎഫിന് അനുകൂലമായിരുന്നെങ്കിൽ ഇത്തവണ യുഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ വെൽഫെയർ പാർട്ടി ബന്ധം നിഷേധിച്ച എൽഡിഎഫ്, ഇത്തവണ യുഡിഎഫിനെതിരെ അതേ ബന്ധം ആയുധമാക്കുന്നു.


കോഴിക്കോട്


നിലവിൽജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ്
ആകെ– 27, എൽഡിഎഫ്–18, യുഡിഎഫ്– 9
കോർപറേഷൻ (1)
എൽഡിഎഫ് –50, യുഡിഎഫ് –18, 
ബിജെപി –7
നഗരസഭ (7)
എൽഡിഎഫ്– 6, യുഡിഎഫ് –1
ബ്ലോക്ക് പഞ്ചായത്ത് – 12
എൽഡിഎഫ് –10, യുഡിഎഫ്– 2
പഞ്ചായത്ത് (70)
എൽഡിഎഫ്– 48, യുഡിഎഫ്– 21, 
ആർഎംപി– 1
പ്രതീക്ഷ40 വർഷമായി കോഴിക്കോട് കോർപറേഷനിൽ ഇടതുഭരണമാണ്. ജില്ലാ പ‍ഞ്ചായത്തിലും എൽഡിഎഫ് മാത്രമാണ് ഭരിച്ചത്. ജില്ലയിൽ സ്വാധീനമുള്ള എൽ‍‍ജെഡി മുന്നണിയിലെത്തിയതു നേട്ടമാകുമെന്നു എൽഡിഎഫ് പ്രതീക്ഷിക്കുന്നു.  കോർപറേഷനിൽ ഇക്കുറി വിജയം നേടുമെന്നാണു യുഡിഎഫ് അവകാശവാദം. ആർഎംപിയും യുഡിഎഫും ഇക്കുറി സഹകരിച്ചാണു മത്സരം.


ചർച്ചാ വിഷയങ്ങൾ

അമൃത് പദ്ധതിയിലെ അഴിമതി,മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖലയാക്കുന്ന വിജ്ഞാപനത്തിനെതിരെയുള്ള പ്രതിഷേധം, കെ–റെയിൽ വേഗപാതയുമായി ബന്ധപ്പെട്ട സമരം.


വയനാട്


നിലവിൽജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരണം.
ആകെ– 16, യുഡിഎഫ്– 11, എൽഡിഎഫ്–5
നഗരസഭ (3)
എൽഡിഎഫ്– 3
ബ്ലോക്ക് പഞ്ചായത്ത് (4)
യു‍‍ഡിഎഫ്– 3, എൽഡിഎഫ്– 1
ഗ്രാമ പഞ്ചായത്ത് (23)
എൽഡിഎഫ്– 15, യുഡിഎഫ്– 8
പ്രതീക്ഷകൂടുതൽ പഞ്ചായത്തുകളിൽ അധികാരത്തിലെത്താൻ യുഡിഎഫ് ശ്രമം. ജില്ലാ പഞ്ചായത്ത് പിടിക്കാൻ ലക്ഷ്യമിടുന്നു എൽ‍‍ഡിഎഫ്.  എൻഡിഎ ഇക്കുറി പരമാവധി വാർഡുകളിൽ ജയിക്കാൻ ശ്രമത്തിലാണ്.


ചർച്ചാ വിഷയങ്ങൾ

വയനാട് മെഡിക്കൽ കോളജ്, രാത്രിയാത്രാ നിരോധനം, വന്യമൃഗശല്യം, കാർഷിക പ്രതിസന്ധി തുടങ്ങിയവ പ്രധാനം. ബഫർ സോൺ കരട് വിജ്ഞാപനവും വിഷയമാകും.

 
കണ്ണൂർ


നിലവിൽജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ്
ആകെ 24. എൽഡിഎഫ്– 15, യുഡിഎഫ്–9. ജെഡിയു (1), കേരള കോൺഗ്രസ് (എം- 1) എന്നീ കക്ഷികൾ ഇപ്പോൾ എൽഡിഎഫിലാണ്.
കോർപറേഷൻ
യുഡിഎഫ് ഭരണത്തിൽ.
നഗരസഭ (8)
എൽഡിഎഫ്– 5, യുഡിഎഫ്– 3 (ആന്തൂർ നഗരസഭയിൽ പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരണം)
ബ്ലോക്ക് പഞ്ചായത്ത് (11)
എല്ലായിടത്തും എൽഡിഎഫ്.
ഗ്രാമപഞ്ചായത്ത് (71)
എൽഡിഎഫ്– 50, യുഡിഎഫ്– 21
പ്രതീക്ഷവിമതശല്യവും അന്തഃഛിദ്രവുമില്ലാതെ നേരിട്ടാൽ കണ്ണൂർ കോർപറേഷനിൽ ഭരണം പിടിക്കുക എളുപ്പമാണെന്നു യുഡിഎഫ് കരുതുന്നു. ഇരിട്ടി നഗരസഭയും ഏതാനും പഞ്ചായത്തുകളും യുഡിഎഫിനു നഷ്ടപ്പെട്ടത് മുന്നണിയിലെ പ്രശ്നങ്ങൾ മൂലമാണ്. മലയോര പഞ്ചായത്തുകളിൽ കേരള കോൺഗ്രസ് എമ്മിനെ ഉപയോഗിച്ചു നേട്ടമുണ്ടാക്കാമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു.


ചർച്ചാ വിഷയങ്ങൾ

പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ, മലയോരത്തെ വന്യമൃഗശല്യം, പ്രാദേശിക വികസന പ്രശ്നങ്ങൾ എന്നിവ.


കാസർകോട്


നിലവിൽജില്ലാ പഞ്ചായത്ത് യുഡിഎഫ്.
ആകെ– 17, യുഡിഎഫ്- 8, എൽഡിഎഫ്-7, ബിജെപി- 2.
നഗരസഭ (3)
എൽഡിഎഫ്–2, യുഡിഎഫ്–1
ബ്ലോക്ക് പഞ്ചായത്ത് (6)
എൽഡിഎഫ്– 4, യുഡിഎഫ്– 2
ഗ്രാമ പഞ്ചായത്ത് (38)
യുഡിഎഫ്–19, എൽഡിഎഫ്–16. ബിജെപി–2, കോൺഗ്രസ് വിമത വിഭാഗമായ ഡിഡിഎഫ്–1
പ്രതീക്ഷലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയം യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. ശക്തമായ സംഘടനാ സ്വാധീനമാണ് എൽഡിഎഫിന്റെ കരുത്ത്. കാറഡുക്ക, എൻമകജെ പഞ്ചായത്തുകളിൽ കൂടി ഭരണം ഉറപ്പിക്കാനാകുമെന്ന് ബിജെപി.


ചർച്ചാ വിഷയങ്ങൾ

പെരിയ ഇരട്ടക്കൊല, വന്യമൃഗ ശല്യം, എം.സി. ഖമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌എന്നിവ.

English summary

The LDF, UDF and NDA have claimed that they will make good progress after announcing the election date in the state. All three say the current situation is in their favor.

Leave a Reply

Latest News

ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ...

പ്രൊഫൈൽ ചിത്രം അപ്ഡേറ്റ് ചെയ്ത് നിംബസ്; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ഒരുകാലത്ത് നിംബസ് ആയിരുന്നു എല്ലാം. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് അന്ന് നമ്മളിൽ പലരും ചാറ്റ് ചെയ്തിരുന്നത്. ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു എന്നും പറയാം. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ...

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി. ബുധനാഴ്ചയാണ് യു.എ.ഇയുടെ 49-ാം ദേശീയദിനം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും പരിമിതമായ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും ഒരുങ്ങി. ദേശീയദിനം പ്രമാണിച്ച് നാളെ മുതൽ ഡിസംബർ മൂന്നുവരെ...

ഫൗജി പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഗൂഗിൾ പ്ലേസ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗെയിം ഉടൻ റിലീസാകും. റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. നേരത്തെ,...

ഡിസംബർ 11ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ...

More News