Monday, October 18, 2021

ആൺകുട്ടികൾ മാത്രമുള്ള സംഗീത ബാൻഡിൽ കള്ളം പറഞ്ഞു കയറിപ്പറ്റിയ പെൺകുട്ടിയുടെ വാർത്തയാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച

Must Read

ആൺകുട്ടികൾ മാത്രമുള്ള സംഗീത ബാൻഡിൽ കള്ളം പറഞ്ഞു കയറിപ്പറ്റിയ പെൺകുട്ടിയുടെ വാർത്തയാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച. ഫു ജിയുവാൻ എന്ന 13 -കാരിയാണ് ആൾമാറാട്ടം നടത്തി ആൺ ബാൻഡിൽ കയറിപ്പറ്റിയത്.

കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വിജയകരമായ സംഗീത ബാൻഡുകൾ നടത്തുന്ന കുറേ കമ്പനികൾ ചൈനയിലുണ്ട്. ഇവരുടെ ആൽബങ്ങൾക്കും സംഗീത പരിപാടികൾക്കും വലിയ പ്രചാരമാണ് ചൈനയിൽ. വൻതുകയാണ് ഓരോ സംഗീത ബാൻഡുകളും പല വഴിക്ക് നേടിയെടുക്കുന്നത്.

ഇത്തരത്തിലുള്ള ഒരു കമ്പനിയാണ് ജി വൈ എൻ യൂത്ത് ക്ലബ്. ആൺകുട്ടികൾക്കു മാത്രമുള്ള തങ്ങളുടെ ബാൻഡിലേക്ക് അവർ ഈയിടെ കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. സെലക്ഷൻ കിട്ടിയ കുട്ടികൾക്കു വേണ്ടി പരിശീലന ക്യാമ്പ് നടക്കുകയാണ് ഇപ്പോൾ അതിന്റെ പല തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. അതിനിടയിലാണ്, അതിലൊരു കുട്ടി താൻ പെണ്ണാണെന്ന് കുറ്റം ഏറ്റുപറഞ്ഞ് രംഗത്തുവന്നത്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News