കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തിലെ അവസാനത്തെ രോഗിയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പ്ിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. തുടക്കം മുതല്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല്‍ സ്വദേശിയായ നൗഫല്‍ (36 വയസ്സ്) നെ ആണ് രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ആഗസ്റ്റ് ഏഴാം തിയ്യതി നടന്ന വിമാന അപകടത്തെ തുടര്‍ന്ന് നൗഫലിനെ ഹോസ്പിറ്റലിലെത്തിക്കുമ്പോള്‍ അതീവ ഗുരുതരമായിരുന്നു അദ്ദേഹത്തിെൻറ അവസ്ഥ. പൊട്ടെലുകൾ, വലത് കാലിെൻറയും, ഇടത് കാലിെൻറയും എല്ലിന് പൊട്ടല്‍, ശരീരത്തിന്റെ പുറക് വശത്ത് തൊലിയും ദശകളുമുള്‍പ്പെടെ നഷ്ടപ്പെട്ട് നട്ടെല്ല് പുറത്ത് കാണുന്ന അവസ്ഥ എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായിരുന്നു സാഹചര്യം. നൗഫലിനെ നേരിട്ട് ഐ.സി.യു വില്‍ പ്രവേശിപ്പിച്ച ശേഷം ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ നടത്തിയത്.
നൗഫലിന് യാത്രയയ്പ്പ് നല്കാന് എയര്‍ ഇന്ത്യ സ്റ്റേഷന് മാനേജര്‍ റാസ അലിഖാന്, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ പ്രേംജിത്ത്, എയര്‍ ക്രാഫ്റ്റ് പേഷ്യൻറ് കോര്‍ഡിനേറ്റര്‍ ഷിബില്‍ എന്നിവരും സന്നിഹിതരായിരുന്നു.
ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍ പി. പി. പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. കെ. എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നൗഫലിന് യാതയയപ്പ് ഉപഹാരം നല്കി. യു. ബഷീര്‍ (ആസ്റ്റര്‍ മിംസ് ഡയറക്ടര്‍), ആസ്റ്റര്‍ മിംസ് സി. ഇ. ഒ ഫര്ഹാന് യാസിന്, ഡോ. മൊയ്തു ഷമീര്‍, ഡോ. പ്രദീപ് കുമാര്‍, ഡോ. നൗഫല്‍ ബഷീര്‍, ഡോ. വിഷ്ണുമോഹന് തുടങ്ങിയവരും സംബന്ധിച്ചു.
English summary
The last patient in the Karipur plane crash was also discharged