Monday, December 6, 2021

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്ന് ഷട്ടറുകളിൽ അവസാനത്തേതും അടച്ചു

Must Read

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്ന് ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതോടെയാണ് മൂന്നാമത്തെ ഷട്ടറും അടക്കാൻ സംസ്ഥാന റൂൾ ലെവൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 19നാണ് ഇടുക്കിയിലെ മൂന്ന് ഷട്ടറുകൾ 35 സെൻറിമീറ്റർ വീതം തുറന്നത്. മഴ കുറയുകയും പുതിയ റൂൾ ലെവൽ നിലവിൽ വരുകയും ചെയ്തതോടെ 22ന് രണ്ട് ഷട്ടറുകൾ അടച്ചു. മൂന്നാമത്തെ ഷട്ടർ 40 സെൻ്റീമീറ്ററാണ് ഉയർത്തിയിരുന്നത്. ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിലാണ് ഷട്ടർ അടയ്ക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയത്. ഇത്രയും ദിവസം കൊണ്ട് 46.296 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഷട്ടർ വഴി പുറത്തേക്ക് ഒഴുകിയത്.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടി തുടരുകയാണ്. 142 അടിയാണ് സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്. ഇത് 139 അടിയായി താഴ്ത്തണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജലനിരപ്പ് 142 അടിയാക്കാം എന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേൽനോട്ടസമിതി ഇന്ന് കോടതിയിൽ വ്യക്തമാക്കി.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News