ഹജ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടിയതായി സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അറിയിച്ചു

0

കൊണ്ടോട്ടി ∙ ഹജ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടിയതായി സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അറിയിച്ചു. സമയം ഇന്ന് അവസാനിക്കേണ്ടതായിരുന്നു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

കേരളത്തിൽ കഴിഞ്ഞ ദിവസം വരെ 9,452 അപേക്ഷകൾ ലഭിച്ചു. 70 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ 579 പേരും മെഹ്റം (ആൺതുണ) ഇല്ലാത്ത വനിതകളുടെ വിഭാഗത്തിൽ 1,345 അപേക്ഷകരും പൊതുവിഭാഗത്തിൽ 7,528 അപേക്ഷകരുമുണ്ട്.ഫോൺ: 0483 2710717.

Leave a Reply