Sunday, September 26, 2021

വീട്ടിലെ കിടപ്പുമുറിയിൽ ഗൃഹനാഥനെ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി

Must Read

വീട്ടിലെ കിടപ്പുമുറിയിൽ ഗൃഹനാഥനെ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മാനസിക വെല്ലുവിളികളുള്ള ഭാര്യയെ നെയ്യാർഡാം പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പൂരി കണ്ടംതിട്ട ജിപിൻ ഭവനിൽ സെൽവമുത്തു(52) ആണ് മരിച്ചത്. ഭാര്യ സുമലത (ഷീബ)യാണ് കസ്റ്റഡിയിലുള്ളത്.

ശനിയാഴ്ച പുലർച്ചെ ടാപ്പിങ്ങിനുപോയ ഭർത്താവ് ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ് വീട്ടിലെത്തി അബോധാവസ്ഥയിൽ കിടക്കുകയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും സുമലതയാണ് സമീപവാസിയെ അറിയിച്ചത്.

സമീപവാസിയായ ഓട്ടോറിക്ഷാ ഡ്രൈവർ തങ്കച്ചൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് കഴുത്തിനും നെറ്റിയിലും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ നിലയിൽ സെൽവമുത്തുവിനെ മരിച്ചനിലയിൽ കണ്ടത്. ഇവരുടെ പതിന്നാലും മൂന്നരയും വയസ്സുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.

മുറിയിൽ ബലപ്രയോഗം നടന്ന ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. വെട്ടാൻ ഉപയോഗിച്ച ആയുധവും കണ്ടെത്തിയില്ല. രാത്രി 12-നും ഒരു മണിക്കും മധ്യേ കൊലപാതകം നടന്നിരിക്കാമെന്നാണ് പോലീസ് നിഗമനം. സുമലത ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നുള്ള സൂചനകളാണ് ചോദ്യംചെയ്യലിൽനിന്നു വെളിവായതെന്ന് പോലീസ് പറഞ്ഞു.

ടാപ്പിങ് തൊഴിലാളിയും ടിപ്പർ ലോറി ഡ്രൈവറുമായ സെൽവമുത്തുവും കാട്ടാക്കട തൂങ്ങാപ്പാറ സ്വദേശിനി സുമലതയും 20 വർഷം മുമ്പാണ് വിവാഹിതരായത്. ഇവരുടെ മൂത്തമകൻ ജിബിൻ ബെംഗളൂരുവിൽ നഴ്‌സിങ് വിദ്യാർഥിയാണ്. ഇവരുടെ ഓട്ടിസം ബാധിച്ച രണ്ടാമത്തെ മകൻ ജിത്തുവിൽനിന്ന്‌ ബഡ്‌സ് സ്‌കൂൾ അധ്യാപകരുടെ സഹകരണത്തോടെ പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം സുമലത മാനസിക വെല്ലുവിളികൾക്ക് ചികിത്സ തേടിയിരുന്നതായും ഇടയ്ക്കിടെ വീട്ടിൽ വഴക്കുകളുണ്ടാകാറുണ്ടെന്നും പരിസരവാസികൾ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Leave a Reply

Latest News

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് അനുയായിയായ നടൻ സന്തോഷ്

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് അനുയായിയായ നടൻ സന്തോഷ്. നേതാവായല്ല, ദൈവമായാണ് പലരും ഹിന്ദുസംഘടനാ...

More News