Sunday, October 17, 2021

നടപ്പുവഴിയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

Must Read

നെടുങ്കണ്ടം: നടപ്പുവഴിയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ശൂലപ്പാറ ആദിവാസിക്കുടിയില്‍ താമസിക്കുന്ന കോവക്കല്ലില്‍ ബൈജുവാ (53)ണ്‌ മരിച്ചത്‌.
സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: ബൈജു ഹൃദ്രോഗത്തിനും ഭാര്യ ജയ കിഡ്‌നി സംബന്ധമായ രോഗത്തിനും ചികിത്സയിലാണ്‌. ജയയ്‌ക്ക്‌ സംസാരശേഷിയുമില്ല. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോയ ഇരുവരും തിരിച്ചെത്തിയശേഷം ബൈജു ജോലിയ്‌ക്കായി സ്വകാര്യ ഏലത്തോട്ടത്തിലേക്ക്‌ പോയി. മേഖലയില്‍ കാട്ടാനശല്യമുള്ളതിനാല്‍ ഏലത്തോട്ടത്തില്‍ രാത്രി തങ്ങുന്ന പതിവ്‌ ബൈജുവിനുണ്ട്‌. ബൈജു ഏലത്തോട്ടത്തിലായിരിക്കുമെന്ന്‌ ജയയും കരുതി. ഇന്നലെ രാവിലെ തോട്ടം ജോലികള്‍ക്കായി പോയ ഭാര്യാപിതാവാണ്‌ ബൈജു വഴിയില്‍ കിടക്കുന്നതു കണ്ടത്‌. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ മരണം സ്‌ഥിരീകരിച്ചു.
കമിഴ്‌ന്ന്‌ കിടന്ന ബൈജുവിന്റെ കൈയില്‍ ഒരു വാക്കത്തിയും ഉണ്ടായിരുന്നു. നെറ്റിയിലും മുഖത്തും പരുക്കുണ്ട്‌. വീഴ്‌ചയുടെ ആഘാതത്തില്‍ പരുക്കേറ്റതെന്നാണ്‌ പ്രാഥമിക നിഗമനം. പോലീസ്‌ അസ്വഭാവിക മരണത്തിന്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്‌തമാകൂയെന്ന്‌ പോലീസ്‌ അറിയിച്ചു. ജയ്‌മോന്‍(രണ്ട്‌ വയസ്‌), ജയേഷ്‌ (അഞ്ച്‌ വയസ്‌) എന്നിവരാണ്‌ ബൈജുവിന്റെ മക്കള്‍.

Leave a Reply

Latest News

ജമ്മു കാഷ്മീരിലെ ഇഡ്ഗയി‌ൽ ഒരു നാട്ടുകാരനെ ഭീകരർ വധിച്ചു

ജമ്മു: ജമ്മു കാഷ്മീരിലെ ഇഡ്ഗയി‌ൽ ഒരു നാട്ടുകാരനെ ഭീകരർ വധിച്ചു. വഴിയോര കച്ചവടക്കാരനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രണ്ട് അധ്യാപകരെ ഭീകരർ കൊലപ്പെടുത്തിയതും ഇഡ്‌ഗയിലായിരുന്നു.ഇ​തി​നി​ടെ,...

More News