കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു

0

അങ്കമാലി: കന്യാസ്ത്രീകള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ആറ് കന്യാസ്ത്രീകള്‍ക്കും കാർ ഡ്രൈവര്‍ക്കും പരിക്കേറ്റു. ദേശീയപാതയില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിന് സമീപം ഉച്ചയോടെയായിരുന്നു അപകടം.

ആ​ലു​വ ചൂ​ണ്ടി ന​സ്ര​ത്ത് ജ​ന​റ​ലേ​റ്റ് കോ​ണ്‍​വ​ന്‍റി​ലെ സി​സ്റ്റ​ര്‍ ജെ​സി (71), സി​സ്റ്റ​ര്‍ തെ​രേ​സ​ന്‍ (67), സി​സ്റ്റ​ര്‍ ഗ്ളാ​ഡി​സ് (72), സി​സ്റ്റ​ര്‍ പ്ര​വീ​ണ (45), സി​സ്റ്റ​ര്‍ പു​ഷ്പ (58), സി​സ്റ്റ​ര്‍ ലീ​ന (68), ഡ്രൈ​വ​ർ ആ​ലു​വ അ​ശോ​ക​പു​രം വെ​ള്ള​മ്പി​ള്ളി ജി​ക്സ​ണ്‍ (44) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ക​റു​കു​റ്റി എ​ട​ക്കു​ന്നി​ല്‍ ​സം​സ്കാ​ര ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ന്‍ പോ​കു​ക​യാ​യി​രു​ന്നു ക​ന്യാ​സ്ത്രീ​ക​ള്‍. മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ​യി​ല്‍ ത​ട്ടി​യ ഇ​വ​രു​ടെ കാ​റി​നെ പി​ന്നി​ല്‍​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മീ​ഡി​യ​നി​ല്‍ ക​യ​റി ക​റ​ങ്ങി​യ കാ​ർ റോ​ഡി​ല്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ലി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

Leave a Reply