രണ്ടു വര്‍ഷമായി ആളുകള്‍ ഉറ്റുനോക്കിവന്ന കോവിഡ്‌ കണക്ക്‌ ഇനി പുറത്തേക്കില്ല

0

തിരുവനന്തപുരം: രണ്ടു വര്‍ഷമായി ആളുകള്‍ ഉറ്റുനോക്കിവന്ന കോവിഡ്‌ കണക്ക്‌ ഇനി പുറത്തേക്കില്ല. കേസുകള്‍ കുറഞ്ഞ പശ്‌ചാത്തലത്തില്‍ രോഗികളുടെ കണക്കു പ്രസിദ്ധീകരിക്കുന്നത്‌ നിര്‍ത്തുന്നു. കോവിഡ്‌ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുവരുത്തി.
പരിശോധനകളും കുറച്ചു. ഈ പശ്‌ചാത്തലത്തിലാണ്‌ പുതിയ തീരുമാനം. 2020 മാര്‍ച്ചിലാണ്‌ കേരളത്തില്‍ കോവിഡ്‌ കണക്കുകള്‍ പുറത്തുവിട്ടു തുടങ്ങിയത്‌. ആദ്യഘട്ടത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ രോഗനിരക്കായിരുന്നു കേരളത്തില്‍.
ഒന്നാം തരംഗത്തില്‍ അത്‌ കാല്‍ ലക്ഷത്തിനു മുകളിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ കോവിഡ്‌ തരംഗത്തില്‍ എണ്ണം 40,000 വരെ കടന്നു. ഇത്‌ കുറഞ്ഞ്‌ കഴിഞ്ഞദിവസം 223 ആയി.

Leave a Reply