Tuesday, April 20, 2021

കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും

Must Read

വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം അടച്ചു

തൃശൂർ: വാഴച്ചാൽ ആദിവാസി ഊരിൽ 20 പേർക്ക് കോവിഡ്. ഇതോടെ വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം രണ്ടാഴ്ചത്തേക്ക് അടച്ചു. English summery Vazhachal tourist center closed

റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും നിറച്ച് കോവിഡ് വാക്സിനെന്ന പേരിൽ വിൽപന

ബംഗളൂരു: വ്യാജ കോവിഡ്​ മരുന്ന്​ കരിഞ്ചന്തയിൽ വിൽപന നടത്തിയ നഴ്​സ്​ മൈസൂരുവിൽ​ അറസ്റ്റിൽ. ഗിരിഷ്​ എന്നയാളാണ്​ പിടിയിലായത്​. റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ...

ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ  കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം

ന്യൂഡൽഹി: മുഖ്യമന്ത്രി ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ നഗരത്തിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാർ ഐ.എസ്.ബി.ടി.യിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസു കാത്തുനിൽക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും...

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും. കൊച്ചി മുതൽ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. വ്യവസായശാലകൾക്ക് പുറമെ എറണാകുളം മുതൽ വടക്കോട്ടുള്ള ഏഴ് ജില്ലകളികളിൽ വാഹന – ഗാർഹിക വാതക വിതരണത്തിനുള്ള സാധ്യതക്ക് കൂടിയാണ് ഇതോടെ വഴിതുറക്കുന്നത്.

ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും പങ്കെടുക്കും. കൊച്ചി ഏലൂരിലെ ഗെയിൽ ഐ പി സ്റ്റേഷനാണ് ഉദ്ഘാടന വേദി.

വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. ജനവാസമേഖലയിലൂടെയുള്ള പൈപ്പിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തിൽ പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തിയിരുന്നു.

വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിൽ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകൾ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങൾക്കും,വാഹനങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്ട് ( FACT ), ബിപിസിഎൽ (BPCL), മംഗളൂരു കെമിക്കൽസ് ആന്‍റ് ഫെർട്ടിലൈസേഴ്സ് എന്നീ കമ്പനികൾക്ക്
ആദ്യഘട്ടത്തിൽ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതൽ കാസർകോട് വരെയുള്ള മുഴുവൻ ജില്ലകളിലും ടാപ് ഓഫ് സ്റ്റേഷൻ ഉൾപ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങൾക്കും, ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം.

ഏറെ ശ്രമകരമായിരുന്ന പൈപ്പിടൽ പൂർത്തിയാക്കിയത് ഗെയിൽ ഇന്ത്യ ലിമിറ്റഡ് ആണ്. ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല അദാനി ഗ്യാസ് ലിമിറ്റഡിനും. കൊച്ചിയിൽ നിന്ന് പാലക്കാട് കൂറ്റനാട് വരെയുള്ള 90കിലോമീറ്റർ 2019ൽ കമ്മീഷൻ ചെയ്തിരുന്നു. പ്രധാന ജംഗ്ഷനായ കൂറ്റനാട് നിന്നാണ് 354 കിലോമീറ്റർ ദൂരത്തുള്ള മംഗളൂരുവിലേക്കും, 525 കിലോമീറ്റർ ദൂരത്തുള്ള ബെംഗളൂരുവിലേക്കും പൈപ്പ് ലൈൻ തുടങ്ങുന്നത്.

English summary

The Kochi-Mangalore natural gas project will be commissioned by the Prime Minister at 11 am today

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News