Sunday, September 26, 2021

കൊച്ചി മയക്കുമരുന്ന് കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും

Must Read

കൊച്ചി: കൊച്ചി മയക്കുമരുന്ന് കേസ് എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും. കാക്കനാട്ടെ ഫ്ലാറ്റില്‍നിന്നു 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഉന്നത എക്സൈസ് ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കും.

ഒ​രു കി​ലോ​യി​ലേ​റെ എം​ഡി​എം​എ പി​ടി​കൂ​ടി​യി​ട്ടും പ്ര​തി​ക​ള്‍​ക്കെ​തി​രെ എ​ക്‌​സൈ​സ് എ​ടു​ത്ത​ത് 84 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച കേ​സ് മാ​ത്ര​മാ​ണ്. ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത ബാ​ഗി​ല്‍ നി​ന്നാ​ണ് ഒ​രു കി​ലോ എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​തെ​ന്നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് എ​ക്‌​സൈ​സി​ന്‍റെ ര​ണ്ടാം എ​ഫ്‌​ഐ​ആ​ര്‍.

ആ​ദ്യ എ​ഫ്‌​ഐ​ആ​റിൽ യു​വ​തി അ​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളെ 84 ഗ്രാം ​എം​ഡി​എം​എ കൈ​വ​ശം വ​ച്ച​തി​നാ​ണ് അ​റ​സ്റ്റ് എ​ന്ന് കാ​ണി​ച്ചി​ട്ടു​ണ്ട്. മ​ഹ​സ​റി​ലും കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. ഇ​തേ കേ​സി​ലെ ര​ണ്ടാം എ​ഫ്‌​ഐ​ആ​റി​ൽ പ്ര​തി​ക​ളി​ല്ല.

കേ​സു​ക​ള്‍ ര​ണ്ടാ​യി വി​ഭ​ജി​ച്ച​തും പ്ര​തി​ക​ളി​ല്ലാ​ത്ത എ​ഫ്‌​ഐ​ആ​റും കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് നി​ല​വി​വ​ല്‍ ഉ​യ​രു​ന്ന ആ​രോ​പ​ണം. ഇ​തി​നി​ടെ യു​വ​തി​ക​ള്‍ ല​ഹ​രി മ​രു​ന്ന് ഒ​ളി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്താ​യി. ര​ണ്ട് യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ഫ്ലാ​റ്റി​ല്‍ ഒ​രു കി​ലോ​യോ​ളം വ​രു​ന്ന ല​ഹ​രി മ​രു​ന്ന് ഒ​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യി​ട്ടു​ള്ള​ത്.

കാ​ക്ക​നാ​ട്ടെ ഫ്‌​ളാ​റ്റി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ 19ന് ​പു​ല​ര്‍​ച്ചെ​യാ​ണ് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം ഏ​ഴ് പേ​ര്‍ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​മോ​ന്‍, മു​ഹ​മ്മ​ദ് ഫ​വാ​സ്, ഷ​ബ്‌​ന, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അ​ജു എ​ന്ന അ​ജ്മ​ല്‍, എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​രെ കേ​സി​ല്‍ പ​ങ്കി​ല്ലെ​ന്നു ക​ണ്ട​തി​നാ​ൽ വി​ട്ട​യ​ച്ചു.

എ​ഫ്‌​ഐ​ആ​ര്‍ ത​യാ​റാ​ക്കി പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രു കി​ലോ​കൂ​ടി മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്താ​നാ​യ​ത്. അ​തി​നാ​ലാ​ണ് ര​ണ്ടാം എ​ഫ്‌​ഐ​ആ​ര്‍ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് എ​ക്‌​സൈ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ശ​ദീ​ക​ര​ണം.

Leave a Reply

Latest News

നാടക, സിനിമാ രംഗത്ത് ശ്രദ്ധേയനായ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

നാടക, സിനിമാ രംഗത്ത് ശ്രദ്ധേയനായ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു. 59 വയസായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ...

More News