Thursday, September 23, 2021

കൈയിൽ ഒളിപ്പിച്ച കത്തി. സഞ്ചരിക്കാൻ വ്യാജനമ്പർ പതിച്ച ബൈക്ക്. കൊലപാതകത്തിന് തിരഞ്ഞെടുത്തത് ഉച്ചയുറക്കത്തിനുള്ള സമയം. മൂന്നു വർഷത്തെ കാത്തിരിപ്പിനുശേഷം അരുൺ സൂര്യഗായത്രിയെ കൊല്ലാനായി നെടുമങ്ങാട്ട് എത്തിയത് നേരത്തേ തയ്യാറാക്കിയ തിരക്കഥയനുസരിച്ച്.

Must Read

കൈയിൽ ഒളിപ്പിച്ച കത്തി. സഞ്ചരിക്കാൻ വ്യാജനമ്പർ പതിച്ച ബൈക്ക്. കൊലപാതകത്തിന് തിരഞ്ഞെടുത്തത് ഉച്ചയുറക്കത്തിനുള്ള സമയം. മൂന്നു വർഷത്തെ കാത്തിരിപ്പിനുശേഷം അരുൺ സൂര്യഗായത്രിയെ കൊല്ലാനായി നെടുമങ്ങാട്ട് എത്തിയത് നേരത്തേ തയ്യാറാക്കിയ തിരക്കഥയനുസരിച്ച്.

മൂന്നുവർഷം മുന്പും അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. ഈ ബന്ധം നീണ്ടുനിന്നില്ല. ഭർത്താവുമായി പിണങ്ങിയ സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയോടൊപ്പം താമസമാക്കി. ഇതറിഞ്ഞ് പേയാട് നിന്നും വീണ്ടും അരുൺ നെടുമങ്ങാടെത്തി. ഒരുമാസം മുൻപ് സൂര്യയും അമ്മ വത്സലയും ലോട്ടറിവിൽക്കാൻ പോകുന്നതിനിടയിൽ ആര്യനാട് റോഡിൽവെച്ച് അരുൺ ഇവരെ തടഞ്ഞുനിർത്തി, സൂര്യയുടെ സ്വർണമാലയും അമ്മയുടെ മൊബൈലും തട്ടിയെടുത്തു. തുടർന്ന് ആര്യനാട് പോലീസ് ഇടപെട്ടാണ് ഇവ രണ്ടും തിരികെ വാങ്ങി നൽകിയത്.

ഇനിയൊരു പ്രശ്‌നവുമുണ്ടാക്കില്ലെന്ന് പറഞ്ഞ് സ്റ്റേഷനിൽനിന്നും പോയ അരുണിനെ പിന്നെ കാണുന്നത് തിങ്കളാഴ്ച ഉച്ചയ്ക്ക് കൊലക്കത്തിയുമായി വീട്ടിൽ നിൽക്കുന്നതാണെന്ന് സൂര്യയുടെ അമ്മ വത്സല പറയുന്നു. ആ കാഴ്ചയുടെ ദുരന്തം അമ്മയുടെ കണ്ണുകളിൽ നിന്നും ഇനിയും വിട്ടുമാറിയിട്ടില്ല. ഇയാൾ സഞ്ചരിച്ച വ്യാജനമ്പർ പതിച്ച ബൈക്കും മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തു.

പട്ടാപ്പകൽ കള്ളനെപ്പോലെ അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ സൂര്യഗായത്രിയെ ഒാരോ തവണ കുത്തിയതും മരണം ഉറപ്പിക്കാനായിരുന്നു. പെൺകുട്ടി മരിച്ചുവെന്നുറപ്പാക്കാൻ അബോധത്തിലായ സൂര്യയുടെ തലയോട്ടിപൊട്ടുമാറ് തല ചുമരിലിടിച്ചു. ഒരു വീടിന് താങ്ങും തണലുമാകേണ്ട, ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന സൂര്യയോടുള്ള പക തീർക്കാൻ അരുണിന്റെ ക്രൂരതയുടെ കത്തിമുന ആഴ്ന്നിറങ്ങിയത് 33 തവണയാണ്.

അരുണിന് സൂര്യയോട് ഇത്രയേറെ പക എന്തിനെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥർക്കും വ്യക്തമായ മറുപടിയില്ല. തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങൾ തകർത്ത കുത്തുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്.

സൂര്യയെ കുത്തുന്നതിനിടയിൽ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുൺ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാൻശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുൺ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാൾ ചവിട്ടി താഴെതള്ളിയിട്ട് മർദിച്ചു. ശിവദാസൻ നിലവിളിച്ചുകൊണ്ട് പുറത്തേക്കു ഓടിയതോടെയാണ് കൊലയാളിയെക്കുറിച്ചുള്ള വിവരം അയൽക്കാർ അറിഞ്ഞത്.

അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ പൊന്തക്കാട്ടിലും അവിടെ നിന്നും മറ്റൊരു വീടിന്റെ ടെറസ്സിലേക്കും ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പോലീസും ചേർന്ന് പിടിച്ചത്. പോലീസിന്റെ ചോദ്യങ്ങൾക്ക് ഓരോന്നിനും അരുൺ കൂസലില്ലാതെയാണ് മറുപടിനൽകിയത്

Leave a Reply

Latest News

തിരുവനന്തപുരത്ത് നോക്കുകൂലി നൽകാത്തതിൽ യുവാവിനെ മർദിച്ചു

തിരുവനന്തപുരത്ത് നോക്കുകൂലി നൽകാത്തതിൽ യുവാവിനെ മർദിച്ചു. സിഐടിയു – ഐഎൻടിയുസി തൊഴിലാളികളാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ മർദിച്ചത്.വീടിന്റെ കോൺക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു....

More News