Monday, August 10, 2020

സർവത്ര അഴിമതി; എൻഡിഎ യുടെ ഘടക കക്ഷി ലോക് ജനശക്തി പാർട്ടിയുടെ കേരളാ ഘടകം പിരിച്ചുവിട്ടേക്കും; അഴിമതിയുടെ വിവരങ്ങൾ തിരഞ്ഞ് കേന്ദ്ര ഇൻ്റലിജൻസും, ക്രിമിനലുകൾ മുതൽ എഫ്.സി.ഐ യിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 35 ലക്ഷം വാങ്ങിയ നേതാക്കൾ വരെ കുടുങ്ങിയേക്കും; എഫ് സി ഐ ബോർഡ് മെമ്പർ സ്ഥാനത്തു നിന്നും എറണാകുളം ജില്ലാ പ്രസിഡൻ്റിനെ നീക്കി

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

ജി.കെ. വിശ്വനാഥ്

ന്യൂഡൽഹി: എൻഡിഎ യുടെ ഘടക കക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ കേരളാ ഘടകം കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടേക്കും. അഴിമതി ആരോപണങ്ങളെ തുടർന്ന് നിരവധി നേതാക്കൾ നിരീക്ഷണത്തിലാണ്. പാർട്ടി ദേശീയ നേതൃത്വം പിരിച്ചുവിട്ട തൊഴിലാളി നേതാവിനെ എറണാകുളം ജില്ലാ പ്രസിഡൻറ് ആക്കിയതുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളാണ് പാർട്ടി കേരളാ ഘടകം പിരിച്ചുവിടാൻ നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. പിരിച്ചുവിട്ട തൊഴിലാളി നേതാവിനെ എറണാകുളം ജില്ലാ പ്രസിഡൻറാക്കിയത് അണികളെ ചൊടിപ്പിച്ചിരുന്നു. ദേശീയ നേതൃത്വം പുറത്താക്കിയ ആളെ എന്തിന് പിന്താങ്ങണമെന്നായിരുന്നും അക്ഷേപം. ഇത് സംബന്ധിച്ച പരാതിയും കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

പാർട്ടി എറണാകുളം ജില്ലാ പ്രസിഡൻ്റ് ലെനിൻ മാത്യൂവിനെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മെംബർ സ്ഥാനത്ത് നിന്ന് ഇന്നലെ പുറത്താക്കിയിരുന്നു. അർഹത ഇല്ലാത്തവരും അഴിമതിക്കാരുമായ നിരവധി ആളുകൾ ബോർഡ് മെംബർ സ്ഥാനത്തുണ്ടെന്ന് നിരവധി പരാതികൾ ഇതിനകം ഉയർന്നു കഴിഞ്ഞു.

അഴിമതി മറയ്ക്കാൻ ചില നേതാക്കൾ പോലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് സൗജന്യ കിറ്റുകളും മറ്റും നൽകിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.

അതേ സമയം, കൂടുതൽ നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് കേന്ദ്ര നേതാക്കൾ സൂചിപ്പിച്ചു.
ചിട്ടി തട്ടിപ്പിൽ പെട്ടവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും പാർട്ടിയിലേക്ക് നുഴഞ്ഞു കയറിയത് പാർട്ടിയുടെ സൽപ്പേര് നഷ്ടമാക്കിയെന്ന് നേതൃത്വം വിലയിരുത്തുന്നു.അഴിമതി ആരോപണങ്ങളേയും പരാതികളേയും തുടർന്ന് കേന്ദ്ര ഇൻ്റലിജൻസ് വിഭാഗം എൽ.ജെ പി നേതാക്കൾക്കെതിരെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.ജില്ലാതല നേതാക്കൾക്കെതിരെയാണ് അന്വേഷണം.

മലേഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എടുത്ത എൽ ജെ പി നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഒരാളിൽ നിന്നും 50,000 – 1,50,000 രൂപ വീതം നൂറ്ക്കണക്കിന് ആളുകളിൽ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് മറ്റൊരു നേതാവ് 35 ലക്ഷം രൂപം വീതം തട്ടിയെടുത്തതായാണ് മറ്റൊരു ആക്ഷേപം. ഇയാൾ വയനാട്ടിലെ റിസോർട്ടിൽ റിയൽ എസ്‌റ്റേറ്റ് ഇടപാട് നടത്തി പണം തട്ടിയതായുള്ള പരാതി പോലീസും കേന്ദ്ര നേതൃത്വവും അന്വേഷിച്ച് വരികയാണ്.

രാംവിലാസ് പസ്വാന്റെ പാർട്ടിയിലെ കേരള നേതാക്കളിൽ മിക്കവരും ബിജെപി പശ്ചാത്തലമുള്ളവരാണ്. ബിജെപിയുടെ മുൻകാല നേതാക്കൾ തന്നെയാണ് നിലവിൽ ലോക്ജനശക്തി പാർട്ടിയെ നയിക്കുന്നതും. ബിജെപിയിൽ നിന്നും പിണങ്ങി വരുന്നവരിൽ ഭൂരിഭാഗവും ചേക്കേറുന്നതും എൽജെപിയിലേക്കാണ്. എന്നാൽ ക്രിമിനലുകളും അഴിമതിക്കാരും തലപ്പത്ത് ഉള്ളതുകൊണ്ട് പലരും പാർട്ടിയിലേക്ക് വരാൻ മടിക്കുകയാണ്.

English summary

New Delhi: The Kerala unit of the Lok Janashakthi Party (LJP), a coalition partner of the NDA, may be dissolved. Many leaders from Kerala came under the scrutiny of  LJP’s national leadership following allegations of corruption. 

Following the allegations, Kerala state president of the party’s labour front Janashakthi Mazdoor Sabha (JMS) was removed from the post and made Ernakulam district president of LJP.The action was initiated after Food Corporation of India sacked him from board membership following allegations of corruption. There are many board members who are said to be ineligible and corrupt.

Some leaders even gave away free kits to policemen and journalists to hide corruption, said sources. According to information provided by central leaders, action may be taken against more leaders of LJP and JMS in Kerala.Following allegations of corruption, the Central Intelligence Unit launched an investigation against LJP and JMS leaders.Chit fraudsters and those with criminal backgrounds have infiltrated the party, the investigation found. 

A complaint has been lodged against an LJP leader who allegedly took money from many people by promising to arrange jobs in Malaysia. The leader reportedly accepted money ranging from ₹ 50,000 to ₹1,50,000 from many people and an investigation was underway. Another leader was accused of swindling ₹ 35 lakh from a person for arranging a job with Food Corporation of India. The police and the central leadership were investigating a complaint that the man was involved in a real estate transaction at a resort in Wayanad.


Most of the Kerala leaders of Ram Vilas Paswan’s party are BJP-backed. The BJP’s former leaders are currently leading the LJP. Many people who oppose BJP are said to have shown interest in joining LJP. As corrupt leaders and those with criminal background are at the helm, many are also reluctant to come to the party.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News