Tuesday, January 18, 2022

കൊവിഡ് മരണം കണക്കാക്കുന്നതിനുള്ള സർക്കാർ ഉത്തരവിൽ അവ്യക്തതയെന്ന് കേരളാ ഹൈക്കോടതി

Must Read

കൊച്ചി: കൊവിഡ് മരണം കണക്കാക്കുന്നതിനുള്ള സർക്കാർ ഉത്തരവിൽ അവ്യക്തതയെന്ന് കേരളാ ഹൈക്കോടതി . ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം
നൽകി. കൊവിഡ് ബാധിതനായി രോഗം ഭേദപ്പെട്ട ശേഷം 30 ദിവസത്തിനുള്ളിൽ മരണമടയുന്നത് കൊവിഡ് മരണമായി കണക്കാക്കാം എന്നതടക്കമുള്ള നിർദ്ദേശങ്ങളിലാണ് കോടതി സർക്കാരിനോട് വ്യക്തത തേടിയത്.

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തക ആക്രമിക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ആവശ്യപ്പെട്ടു.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News