പ്രതിഷേധങ്ങളുടെ നടുവിലാണ് കേരളം മുഖ്യമന്ത്രി ഇപ്പോൾ

0

തിരുവനന്തപുരം: പ്രതിഷേധങ്ങളുടെ നടുവിലാണ് കേരളം മുഖ്യമന്ത്രി ഇപ്പോൾ. വിവാദങ്ങളും വന്ന് ചേരുന്നതോടെ മുഖ്യന്റെ സുരക്ഷയ്ക്കാണ് കേരളം പോലീസ് പ്രാധാന്യം നൽകുന്നത്. അതുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഏറെയാണ്. ഒരു വാർത്ത സമ്മേളനം നടത്താനോ മാധ്യമങ്ങളോട് സംസാരിക്കാനോ പിണറായി വിജയൻ തയാറാകുന്നില്ല എന്നതും ശ്രദ്ദേയമാണ്.

ഇപ്പോഴിതാ മുഖ്യന്റെ സുരക്ഷയ്ക്കായി പുതിയ വഴി ഒരുക്കുമായാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടാനായി ചുറ്റുമതിലിന്റെ ഉയരം കൂട്ടാൻ അടക്കം തീരുമാനങ്ങളാണ് സർക്കാർ എടുത്തിരിക്കുന്നത്. ഇതൊനാപ്പം പുതുതായി കാലിത്തൊഴുത്തും നിർമ്മിക്കാനാണ് പദ്ധതി. 42.90 ലക്ഷം രൂപ മുടക്കി ഈ നിർമ്മാണങ്ങൾക്ക് അനുമതി നൽകി കഴിഞ്ഞു. മരുമകൻ പി എ മുഹമ്മദ് റിയാസ് ഭരിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഇതിനായി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. കാലിത്തൊഴുത്ത് നിർമ്മിക്കുന്നതിനും ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനുമാണ് പണം അനുവദിച്ചിരിക്കുന്നത്.

പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ വിശദമായ എസ്റ്റിമേറ്റിൽ 42. 90 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതിലിനും പശു തൊഴുത്ത് പണിയുന്നതിനും ആയി അനുവദിച്ചിരിക്കുന്നത്. 2018 ഡിഎസ്ആർ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനായി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി പുതുപുത്തൻ കിയാ കാർണിവൽ വാങ്ങാനും സർക്കാർ തീരുമാനിച്ചിരുന്നു. വാഹനത്തിന് 33,31,000 രൂപയാണ് വിലവരുന്നത്. കറുത്ത നിറത്തിലെ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 സീറ്റർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here