Wednesday, June 16, 2021

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

Must Read

ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിനിടെ ഇടക്കാല ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി.

ബിനീഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിന്മേലുള്ള എൻഫോഴ്‌സ്‌മെന്റിന്റെ വാദമാണ് ഇന്ന് നടക്കുക.

അഭിഭാഷകന് കൊറോണ സ്ഥിരീകരിച്ചതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നേരത്തെ ഹർജി പരിഗണിക്കുന്നത് മാറ്റിയത്. അഡീഷണൽ സോളിസിറ്റ് ജനറൽ എസ്.വി രാജുവാണ് എൻഫോഴ്‌സ്‌മെന്റ് അഭിഭാഷകൻ.

കോടതി ആവശ്യപ്പെട്ട രേഖകൾ എല്ലാം തന്നെ സമർപ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടിലേക്ക് അനീഷ് മുഹമ്മദ് പണം നിക്ഷേപിച്ചിട്ടില്ല. വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് അക്കൗണ്ടിലേക്ക് വന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News