Wednesday, December 1, 2021

ജലനിരപ്പുയർന്നതിനെ തുടർന്ന് കക്കി-ആനത്തോട് അണക്കെട്ട് തുറന്നു

Must Read

പത്തനംതിട്ട: ജലനിരപ്പുയർന്നതിനെ തുടർന്ന് കക്കി-ആനത്തോട് അണക്കെട്ട് തുറന്നു. രണ്ടും മൂന്നും ഷട്ടറുകളാണ് തുറന്നത്. ഷട്ടറുകൾ 30 സെന്റിമീറ്റർ തുറന്നു. 50 ക്യുമെക്സ് വെള്ളമാണ് പുറത്തേക്കൊഴുകുന്നത്.

അണക്കെട്ടിൽ ജലനിരപ്പ് ഇന്നലെ വാണിങ് ലെവലിലെത്തിയിരുന്നു . ഇവിടെ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ആവശ്യമെങ്കില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് കൂടിയിരുന്നു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News