Tuesday, July 27, 2021

വീടിനുമുൻപിൽ നിർത്തിയിട്ടിരുന്ന ജീപ്പ് സ്റ്റാർട്ടാക്കുന്നതിനിടെ നിയന്ത്രണംവിട്ട് കുഴിയിൽവീണു; മുൻ ജില്ലാപഞ്ചായത്ത് അംഗം ജമീലാ രാഘവന് പരിക്ക്

Must Read

നെടുങ്കണ്ടം: കൂട്ടാറിൽ വീടിനുമുൻപിൽ നിർത്തിയിട്ടിരുന്ന ജീപ്പ് സ്റ്റാർട്ടാക്കുന്നതിനിടെ നിയന്ത്രണംവിട്ട് കുഴിയിൽവീണ്‌ മുൻ ജില്ലാപഞ്ചായത്ത് അംഗം ജമീലാ രാഘവന് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ജീപ്പ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്.

മുൻ ജില്ലാപഞ്ചായത്തംഗം ജമീലാ രാഘവന്റെ കൂട്ടാറ്റിലെ വീടിനുമുൻപിൽ രാവിലെ ഏഴരയോടെയായിരുന്നു അപകടം. ജീപ്പ് സ്റ്റാർട്ടാകാത്തതിനെത്തുടർന്ന് തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വീടിനുമുൻപിലെ തിട്ടയിൽനിന്ന്‌ താഴെ കുഴിയിലേക്ക് കുത്തനെ പതിച്ചു. ഇതേസമയം, നിലത്തുവീണ് ജമീലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News