Wednesday, December 1, 2021

ജവാൻ പാടത്ത് മുങ്ങിമരിച്ചു

Must Read

ഏറ്റുമാനൂർ: വീടിന് സമീപത്തെ പാടത്ത് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ചെറുവാണ്ടൂർ മുണ്ടുവേലി മുകുളേൽ ജോൺ സെബാസ്റ്റ്യൻ (35) മരിച്ചത്. ഇദ്ദേഹം ജവാനായിരുന്നു. ചെറുവാണ്ടൂർ പാടത്ത് ഞായറാഴ്ച വൈകീട്ട് 4.30-നായിരുന്നു അപകടം.

സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ജോണിനെ കണ്ടെടുത്തത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാഷ്ട്രീയ റൈഫിൾ റെജിമെന്റിലെ ജവാനാണ്. അടുത്തയിടെ പുണെ 105 എ.സി. റെജിമെന്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. 14 ദിവസത്തെ അവധിക്ക്‌ നാട്ടിലെത്തിയതായിരുന്നു. തിങ്കളാഴ്ച തിരികെ മടങ്ങാനിരിക്കെയായിരുന്നു.

ചെറുവാണ്ടൂരിൽ പുതിയ വീടുവെച്ചിട്ട് കുറച്ചുനാളുകളേയായുള്ളൂ. കോട്ടയം അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഒാഫീസർ വി. ഷാബുവിന്റെ നേതൃത്വത്തിൽ കെ.എൻ. സുരേഷ്, ടി.യു. ഷാജി, പ്രവീൺ രാജ്, അഭിലാഷ്, ജ്യോതികുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏറ്റുമാനൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.

ഭാര്യ: ടിന്റു ഏറ്റുമാനൂർ നിരപ്പേൽ കുടുംബാംഗം. മക്കൾ: ആതിര ജോൺ, ക്രിസ്റ്റോ എബി ജോൺ.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News