Friday, April 16, 2021

424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി

Must Read

‘ബാത്റൂമിൽ ഉറങ്ങുന്നവർക്ക് ക്ലോസറ്റ് കട്ടിലായി തോന്നും’

കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽനിന്ന് കണ്ടെടുത്ത 47.35 ലക്ഷം രൂപ തെരഞ്ഞെടുപ്പിന് ജനങ്ങളിൽനിന്ന് പിരിച്ചതാണെന്ന് കെ.എം. ഷാജി എം.എൽ.എ. പണം വന്ന വഴികൾക്ക് കൃത്യമായ രേഖയുണ്ടെന്നും തന്നെ...

മഥുര കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ആഗ്ര ജുമാ മസ്ജിദിനടിയിൽ കുഴിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി

മഥുര: മഥുര കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ആഗ്ര ജുമാ മസ്ജിദിനടിയിൽ കുഴിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി. സീനിയർ...

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി സജയ് ദത്ത് പാലാരിവട്ടം പോലീസിന് മുമ്പിൽ കീഴടങ്ങി; മറ്റു നാലു പ്രതി കളെപറ്റി വ്യക്തമായ വിവരം ലഭിച്ചെന്ന് പോലീസ്

പോളി വടക്കൻ കൊച്ചി: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ആലപ്പുഴ വള്ളിക്കുന്നം പുത്തൻപുരയ്ക്കൽ അജിമോൻ മകൻ സജയ് ദത്ത് (21)  കീഴടങ്ങി. അൽപസമയം...

ഇരിങ്ങാലക്കുട:424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി വിധിച്ചു. ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ മകൾ ശ്രുതി ഭർത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു, ഭർതൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരൻ ശ്രുതി ഗോപി, സഹോദരഭാര്യ ശ്രീദേവി എന്നിവർക്കെതിരേ ഇരിങ്ങാലക്കുട കുടുംബകോടതിയിൽ നൽകിയ ഹർജിയിലാണ് ജഡ്‌ജ്‌ എസ്.എസ്. സീനയുടെ ഉത്തരവ്.

ഭർത്താവ് വിദ്യാഭ്യാസച്ചെലവിനും വീട്‌ വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഭാര്യവീട്ടിൽനിന്നു കൈപ്പറ്റിയ സംഖ്യ അടക്കമാണ് 2,97,85,000 രൂപ.

2012 മേയ് 11-നാണ് ശ്രുതിയെ ഡോ. ശ്രീതു ഗോപി വിവാഹം ചെയ്തത്. 2014-ൽ മകൻ ജനിച്ചു. വിവാഹം നിശ്ചയിച്ച നാൾമുതൽ ഭർതൃവീട്ടുകാർ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും വിവാഹനിശ്ചയശേഷം എൻ.ആർ.ഐ. ക്വാട്ടയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ഡി. കോഴ്‌സിനുവേണ്ടി 1.11 കോടി രൂപ ഭാര്യവീട്ടുകാരോട് ആവശ്യപ്പെട്ട് വാങ്ങിയെന്നും പിന്നീട് കല്യാണച്ചെലവിലേക്കും വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും കാണിച്ചാണ് ശ്രുതി ഇരിങ്ങാലക്കുട കുടുംബകോടതിയെ സമീപിച്ചത്. വിചാരണസമയത്ത് ശ്രുതി കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് ഭാര്യയ്ക്ക് അനുകൂലമായി കുടുംബകോടതി വിധി പ്രഖ്യാപിച്ചത്.

ഭർത്താവ് മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹർജി കോടതി തള്ളി ഉത്തരവായി. ഹർജിക്കാരിക്കുവേണ്ടി അഡ്വക്കേറ്റുമാരായ ബെന്നി എം. കാളൻ, എ.സി. മോഹനകൃഷ്ണൻ, കെ.എം. ഷുക്കൂർ എന്നിവർ ഹാജരായി

English summary

The Iringalakuda Family Court has ruled that a wife is entitled to receive 424 sovereign gold ornaments, Rs 2,97,85,000 and Rs 70,000 per month from her husband and spouse.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News