1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കുള്ള ആദരസൂചകമായി ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചിരുന്ന തലകീഴായുള്ള തോക്കും ഹെൽമറ്റും സമീപമുള്ള ദേശീയ യുദ്ധസ്മാരകത്തിലേക്കു മാറ്റി

0

ന്യൂഡൽഹി ∙ 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കുള്ള ആദരസൂചകമായി ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചിരുന്ന തലകീഴായുള്ള തോക്കും ഹെൽമറ്റും സമീപമുള്ള ദേശീയ യുദ്ധസ്മാരകത്തിലേക്കു മാറ്റി. പരംവീർചക്ര മെഡൽ നേടിയ സൈനികരുടെ സ്മരണാർഥം സ്മാരകത്തിലുള്ള പരംയോദ്ധാ സ്ഥലിലേക്കാണ് ഇതു മാറ്റിസ്ഥാപിച്ചത്. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബി.ആർ. കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി ജനുവരിയിൽ യുദ്ധ സ്മാരകത്തിലേക്കു മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here