Monday, September 27, 2021

ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിലിൽ ഇന്റർനെറ്റ് പ്രശ്നത്തിനു പരിഹാരമായില്ല

Must Read

ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിലിൽ ഇന്റർനെറ്റ് പ്രശ്നത്തിനു പരിഹാരമായില്ല. ഒരുമാസംമുൻപ് ഇന്റർനെറ്റ് വേഗം കൂട്ടുന്നതിനായി മൂന്നുമുക്കിലും ആദിവാസി കോളനിഭാഗത്തും ടവറുകൾ സ്ഥാപിച്ചെങ്കിലും പദ്ധതി പൂർത്തിയാക്കിയില്ല. ഇതിനായി പഞ്ചായത്തും കെ.എസ്.ഇ.ബി.യും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം. നിലവിൽ ഇന്റർനെറ്റ് ലഭിക്കുന്നതിന് കുട്ടികൾ കനത്തമഴയെ അവഗണിച്ചും വനമേഖലയോടുചേർന്ന് ഉയരമുള്ള പ്രദേശങ്ങളിൽ പോകേണ്ട അവസ്ഥയാണ്.

ഇന്റർനെറ്റ് പ്രശ്നമുള്ളതിനാൽ ഗ്രാമത്തിലെ പകുതിയിലേറെ കുട്ടികൾക്കും കുറച്ചുമാത്രം ക്ലാസുകളാണ് ലഭിച്ചിട്ടുള്ളത്. അച്ചൻകോവിൽ പ്രദേശത്തെ ഇന്റർനെറ്റ് പ്രശ്നം വാർത്തയാക്കിയതോടെയാണ് വേഗം കൂട്ടുന്നതിനുള്ള നടപടിയുണ്ടായത്. എൻ.െക.പ്രേമചന്ദ്രൻ എം.പി.യും പി.എസ്.സുപാൽ എം.എൽ.എ.യും പഞ്ചായത്തും വിഷയത്തിൽ ഇടപെടുകയായിരുന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News