Tuesday, October 26, 2021

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 2020-2021 സീസണിലെ ഹോക്കി സ്‌റ്റാര്‍സ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Must Read

ലൗസന്നെ (സ്വിറ്റ്‌സര്‍ലന്‍ഡ്‌): രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്‌.ഐ.എച്ച്‌.)2020-2021 സീസണിലെ ഹോക്കി സ്‌റ്റാര്‍സ്‌ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ ഹര്‍മന്‍പ്രീത്‌ സിങ്ങും വനിതാ വിഭാഗത്തില്‍ ഗുര്‍ജിത്‌ കൗറും മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി. ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യംകൊണ്ട്‌ സമ്പന്നമായിരുന്നു പുരസ്‌കാര പട്ടിക. ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ്‌ മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പുരുഷ വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരവും ഇന്ത്യന്‍ പരിശീലകരായിരുന്ന ഗ്രഹാം റെയ്‌ഡും (പുരുഷ ടീം) സ്യോര്‍ദ്‌ മാരിനും (വനിതാ ടീം) സ്വന്തമാക്കി. വോട്ടിങ്ങിലൂടെയാണ്‌ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്‌. ഓഗസ്‌റ്റ് 23 മുതല്‍ സെപ്‌റ്റംബര്‍ 15 വരെയായിരുന്നു വോട്ടിങ്‌. ദേശീയ അസോസിയേഷനുകളെ പ്രതിനിധീകരിച്ച്‌ ക്യാപ്‌റ്റന്‍മാരും പരിശീലകരും വോട്ടിങ്ങില്‍ പങ്കെടുത്തു. കളിക്കാരും മാധ്യമപ്രവര്‍ത്തകരും വോട്ടിങ്ങില്‍ പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സില്‍ ചരിത്രനേട്ടമാണ്‌ ഇന്ത്യയുടെ ഇരു ഹോക്കി ടീമുകളും സ്വന്തമാക്കിയത്‌. 41 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം പുരുഷ ടീം വെങ്കല മെഡല്‍ സ്വന്തമാക്കിയപ്പോള്‍ വനിതാ ടീം സെമിയില്‍ കടന്ന്‌ നാലാം സ്‌ഥാനം സ്വന്തമാക്കിയിരുന്നു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News