ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ക്കായി അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ചേരും. ടൂള്‍ കിറ്റ് കേസില്‍ ദിഷയുടെ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കുകയാണ്. ഡല്‍ഹി പാട്ട്യാല ഹൗസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ദിഷ അടക്കമുള്ളവര്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്താനാണ് സാധ്യത.
ടൂള്‍കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധ പ്രചാരണങ്ങളിലേക്കും, സൈന്യം കൂട്ടക്കൊല നടത്തുന്നു എന്ന പ്രചാരണങ്ങളിലേക്കും നയിക്കുന്നത് ചൂണ്ടിക്കാട്ടിയാകും യുഎപിഎ ചുമത്തുക. അതേസമയം, നികിതയും ശാന്തനുവും അടുത്ത ദിവസങ്ങളില്‍ സ്ഥിരം ജാമ്യം തേടി ഡല്‍ഹി കോടതികളെ സമീപിക്കും.
English summary
The inquiry team will meet today to take further action in connection with the tool kit case