Sunday, November 29, 2020

ഓസീസ് മണ്ണിൽ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ആദ്യ ഔട്ട്ഡോർ പരിശീലനത്തിനിറങ്ങി

Must Read

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ്...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത്...

സിഡ്നി: ഓസീസ് മണ്ണിൽ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ശനിയാഴ്ച തങ്ങളുടെ ആദ്യ ഔട്ട്ഡോർ പരിശീലനത്തിനിറങ്ങി. ടീം അംഗങ്ങൾക്കായി നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാവരും നെഗറ്റീവായതോടെയാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്.

12-ാം തീയതി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം 14 ദിവസം ക്വാറന്റൈനിലായിരിക്കും. ഇക്കാലയളവിൽ പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഓസ്ട്രേലിയ ഒരുക്കിയിട്ടുണ്ട്.

ടീം ഇന്ത്യയുടെ പരിശീലന സെഷനിലെ ചിത്രങ്ങൾ ബി.സി.സി.ഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. സിഡ്നി ഒളിമ്പിക് പാർക്കിലാണ് ടീമിന്റെ പരിശീലനം.

നവംബർ 27-ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്നതാണ്. നവംബർ 27-ന് സിഡ്നിയിൽ ആദ്യ ഏകദിന മത്സരത്തോടെ പര്യടനത്തിന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.

പരമ്പരയിലെ രണ്ടാം ഏകദിനവും സിഡ്നിയിൽ തന്നെയാണ്. മൂന്നാം ഏകദിനം കാൻബറയിൽ നടക്കും. ഡിസംബർ നാലിന് കാൻബറയിൽ തന്നെ ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകും. ഡിസംബർ ആറിനും എട്ടിനും സിഡ്നിയിൽ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ നടക്കും.

ഡിസംബർ 11-ന് ഓസ്ട്രേലിയ എ ടീമുമാണ് ഇന്ത്യ പരിശീലന മത്സരം കളിക്കും. ഡിസംബർ 17-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡ്ലെയ്ഡിലാണ് മത്സരം. ഡിസംബർ 26-ന് മെൽബണിൽ രണ്ടാം ടെസ്റ്റും ജനുവരി ഏഴിന് സിഡ്നിയിൽ മൂന്നാം ടെസ്റ്റും നടക്കും. ജനുവരി 15-ന് ബ്രിസ്ബെയ്നിലാണ് അവസാന ടെസ്റ്റ്.

English summary

The Indian team, which is touring on Australian soil, started their first outdoor training session on Saturday

Leave a Reply

Latest News

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം

കാസർകോട്: ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെദുരൂഹമരണത്തിൽ തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ കുടുംബം. ആത്മഹത്യയാണെന്ന് പത്ത് വർഷമായി റിപ്പോർട്ട് നൽകിയ സിബിഐആത്മഹത്യയല്ലെന്ന സൈക്കോളജിക്കൽ...

വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ മണവാളൻ റിയാസ് പിടിയിൽ

മലപ്പുറം: വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ പ്രതി മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മണവാളൻ റിയാസ് എന്ന മുഹമ്മദ് റിയാസാണ് പൊലീസിന്‍റെ പിടിയിലായത്.

സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം ∙ സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട്...

More News