Sunday, October 17, 2021

സാഫ് കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തിലും ജയമില്ലാതെ ഇന്ത്യൻ ഫുട്ബോൾ ടീം

Must Read

മാലി: സാഫ് കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തിലും ജയമില്ലാതെ ഇന്ത്യൻ ഫുട്ബോൾ ടീം. ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

നേരത്തെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് സമനില (1-1) വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും ജയം നേടാനാകാതെ പോയി.

സുനിൽ ഛേത്രി, ലിസ്റ്റൻ കൊളാസോ, മൻവീർ സിങ് എന്നിവരെല്ലാം കളത്തിലിറങ്ങിയിട്ടും ടീമിന് ഒരു ഗോൾ പോലും നേടാനായില്ല. മത്സരത്തിൽ 73 ശതമാനം സമയമാണ് ഇന്ത്യ പന്ത് കൈവശം വെച്ചത്.

ഇതോടെ രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു പോയന്റുമായി ഇന്ത്യ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

Leave a Reply

Latest News

വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആർടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്

പൂഞ്ഞാർ: വെള്ളക്കെട്ട് കണ്ടിട്ടും കെഎസ്ആർടിസി ബസ് അതിലേക്ക് ഓടിച്ചിറക്കിയ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് ഗതാഗത വകുപ്പ്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെതിരേയാണ് നടപടിയെടുത്തത്.പൂ​ഞ്ഞാ​ര്‍ സെ​ന്‍റ്...

More News