Thursday, December 2, 2021

വിശ്രമകേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കാതെ ഉദ്ഘാടനം നടത്തി. ഇതുകാരണം ഉദ്ഘാടനം കഴിഞ്ഞിട്ടും ധനുവച്ചപുരത്തെ വഴിയിടം തുറന്നു പ്രവർത്തനമാരംഭിച്ചില്ല

Must Read

ധനുവച്ചപുരം സ്കൂളിനോടു ചേർന്നുണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തെയാണ് കൊല്ലയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഴിയിടമാക്കി മാറ്റിയത്. മൂത്രപ്പുരയും കക്കൂസും കോഫി ഷോപ്പുമെല്ലാം ഉൾപ്പെടുന്ന വഴിയിടത്തിൽ നാപ്കിൻ വെൻഡിങ് മെഷീനും സ്ഥാപിക്കും.കൊല്ലയിൽ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിനാണ് വഴിയിടത്തിന്റെ നടത്തിപ്പു ചുമതലയുള്ളത്. ഇതിനായി പത്തുപേരടങ്ങിയ കുടുംബശ്രീ യൂണിറ്റിനെ പഞ്ചായത്ത് തീരുമാനിക്കുകയും ചെയ്തു. എന്നാൽ, വഴിയിടത്തിലേക്ക് ആവശ്യമായ വെള്ളമെത്തിക്കുന്നതിനുമാത്രം നടപടി സ്വീകരിച്ചില്ല.

നിലവിൽ ഇതുവഴിയുണ്ടായിരുന്ന പൈപ്പ് ലൈൻ അടച്ചത് കാരണമാണ് വെള്ളമെത്തിക്കാൻ കഴിയാതിരുന്നത്. എന്നാൽ, പകരം സംവിധാനം ഒരുക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. ഉദ്ഘാടനം കഴിഞ്ഞിട്ടും പൂട്ടിയിട്ടിരിക്കുന്ന വഴിയിടം ഇതുകാരണം അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുടെ ഇടത്താവളമായി ഇവിടം മാറി. വഴിയിടത്തിലേക്കുള്ള വെള്ളത്തിന്റെ പ്രശ്നത്തിന് താത്കാലിക പരിഹാരം കാണുമെന്ന് കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് നവനീത്കുമാർ പറഞ്ഞു. ഇതിനായി ധനുവച്ചപുരം സ്കൂളിൽനിന്നു തത്കാലത്തേക്ക് വെള്ളമെടുക്കും. കുഴൽക്കിണർ നിർമിക്കാൻ ഭൂഗർഭ ജലവകുപ്പിന്റെ അനുമതി തേടാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചെന്നും പ്രസിഡന്റ് നവനീത്കുമാർ വ്യക്തമാക്കി

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News