Sunday, September 19, 2021

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

Must Read

നോയിഡ: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ യുവാവാണ് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയത്.

ഇ​യാ​ളു​ടെ മൂ​ന്നാം ഭാ​ര്യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട യു​വ​തി. നോ​യി​ഡ​യി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യാ​ണ് ഇ​വ​ര്‍ രാ​ജ്യ​ത്ത് തുടരുന്നത്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും ഒ​രു ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ടും ര​ണ്ട് ആ​ധാ​ര്‍ കാ​ര്‍​ഡും ക​ണ്ടെ​ത്തി.

ഇ​യാ​ളു​ടെ ആ​ദ്യ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഭാ​ര്യ​മാ​ര്‍ ബം​ഗ്ലാ​ദേ​ശി​ലും ബം​ഗാ​ളി​ലെ കൂ​ച്ച് ബി​ഹാ​ര്‍ ജി​ല്ല​യി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യി. തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ മു​ഖേ​ന പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്കും ക​ട​ന്നു. ഇ​വി​ടെ നി​ന്നും ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി. എ​ന്നാ​ല്‍ വി​സ ല​ഭി​ക്കാ​ഞ്ഞ​തി​നാ​ല്‍ അ​ത് സാ​ധി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് നോ​യി​ഡ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ര​വെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

Leave a Reply

Latest News

കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു

കാലടി: കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു. ഈ ആവശ്യം മുൻനിർത്തി താന്നിപ്പുഴ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജനകീയ...

More News