Tuesday, July 27, 2021

കുടുസ്സുമുറിയിൽ റഹ്‌മാനൊപ്പം സജിത പത്ത് വർഷം രഹസ്യമായിക്കഴിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം തുടങ്ങി

Must Read

നെന്മാറ: അയിലൂർ കാരക്കാട്ടുപറമ്പിലെ കുടുസ്സുമുറിയിൽ റഹ്‌മാനൊപ്പം സജിത പത്ത് വർഷം രഹസ്യമായിക്കഴിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം തുടങ്ങി. ഒളിവ് ജീവിതത്തിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടേയെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ വിഭാഗം എസ്.പി. എസ്. ദേവമനോഹർ അന്വേഷിക്കുന്നത്.

ജൂൺ 18-ന് റഹ്‌മാനെയും സജിതയെയും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിച്ചിരുന്നു. ഇതേത്തുടർന്നാണ് സജിതയുടെ ജീവിതത്തിൽ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച നെന്മാറയിലെത്തിയ എസ്.പി. ആദ്യം റഹ്‌മാന്റെയും സജിതയുടെയും മൊഴിയെടുത്തു. തുടർന്ന്, ഇവർ താമസിച്ച അയിലൂർ കാരക്കാട്ടുപറമ്പിലെത്തി സജിതയുടെ മാതാപിതാക്കുളുടെ മൊഴി രേഖപ്പെടുത്തി. റഹ്‌മാന്റെ മാതാപിതാക്കൾക്ക് കോവിഡ് ബാധിച്ചതിനാൽ സജിത ഒളിച്ചു താമസിച്ച മുറി നേരിട്ട് പരിശോധിക്കാൻ കഴിഞ്ഞില്ല.

റഹ്‌മാന്റെ മാതാപിതാക്കളിൽനിന്ന് ഫോണിലൂടെയാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. മനുഷ്യാവകാശ കമ്മിഷൻ എസ്.പി.യോടൊപ്പം ആലത്തൂർ ഡിവൈ.എസ്.പി. കെ.എം.ദേവസ്യ, നെന്മാറ സി.ഐ. എ. ദീപകുമാർ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Latest News

ഒരു വർഷം മുമ്പ്കോവിഡ് ബാധിച്ചു മരിച്ച ന്യൂറോസർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം പുറത്തെടുത്ത് മതാചാരപ്രകാരം സംസ്കാരം നടത്തി

ചെന്നൈ : ഒരു വർഷം മുമ്പ്കോവിഡ് ബാധിച്ചു മരിച്ച ന്യൂറോസർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം പുറത്തെടുത്ത് മതാചാരപ്രകാരം സംസ്കാരം നടത്തി.2020 ഏപ്രിലിൽ ആണ്സൈമൺ ഹെർക്കുലീസ്...

More News