Thursday, September 23, 2021

കോവിഡ് ബാധിതർക്ക് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Must Read

മലപ്പുറം:- കോവിഡ് ബാധിച്ച് ചികിത്സയിലോ ക്വാറന്റീനിലോ ഉള്ള കോളേജ് വിദ്യാർത്ഥികൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള സർവകലാശാലാ പരീക്ഷകൾ എഴുതാനുള്ള അവസരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ശ്രദ്ധിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് എല്ലാ സർവകലാശാലാ രജിസ്ട്രാർമാർക്കും നിർദ്ദേശം നൽകി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 16 വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ നിന്നും പരീക്ഷ എഴുതാനെത്തുന്നവർക്ക് ആവശ്യമായ സuകര്യമൊരുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

തിരൂർ സിറ്റിംഗ് ഇന്ന്

മലപ്പുറം:- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇന്ന് രാവിലെ പത്തരക്ക് തിരൂർ പൊതുമരാമത്ത് റസ്റ്റ് ഹuസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

Leave a Reply

Latest News

കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്

തൃശൂർ: കശ്മീർ ഉൾപ്പെടുത്താത്ത ഭൂപടം വാട്‌സ്ആപ്പ് പ്രൊഫൈൽ ആക്കിയതിന് വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. തൃശ്ശൂർ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമ്മദ്...

More News