Thursday, January 27, 2022

യുവതിയുടെ ഫോട്ടോഷൂട്ടിനിടെ വിളിക്കാതെ വിരുന്നെത്തി കൂറ്റൻ തിരമാല; പിന്നീട് സംഭവിച്ചത് ഇതാണ്…

Must Read

പംഗസിനാൻ: ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. ​ഗ്ലാമർ ഫോട്ടോഷൂട്ടുകൾ മുതൽ പരമ്പരാ​ഗത വസ്ത്രമണിഞ്ഞുള്ള ഫോട്ടോഷൂട്ടുകൾക്ക് വരെ സൈബർ ലോകത്ത് വൻ പ്രചാരമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആകസ്മികമായ ചില സംഭവത്തിന്റെ പേരിൽ വൈറലാകുകയാണ് ഒരു യുവതിയുടെ ഫോട്ടോഷൂട്ട്. ബീച്ച് ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

കടൽത്തീരത്ത് പായൽ നിറഞ്ഞ പാറകളിൽ ചാരിയിരുന്ന ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതി വൻ തിരമാലയിൽ മുങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിൽ. ഫിലിപ്പീൻസിലെ പംഗസിനാൻ പ്രവിശ്യയിൽ നിന്നും ചിത്രീകരിച്ചതാണ് വൈറലാകുന്ന ദൃശ്യങ്ങൾ. സൺഗ്ലാസും കറുത്ത സ്ട്രാപ്പി ടോപ്പും ഷോർട്ട്‌സും ധരിച്ചാണ് യുവതി ഫോട്ടോ ഷൂട്ടിനായി തയ്യാറെടുത്തത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തിരമാല അടിച്ചു കയറുകയായിരുന്നു. ഇത് കണ്ട സുഹൃത്തുക്കൾ നിലവിളിച്ചു. എന്നാൽ അപ്പോഴേക്കും തിരമാല അടുത്തെത്തിയിരുന്നു.

ക്യാമറയിൽ ഒരു പോസ് അടിക്കുമ്പോഴേക്കും തിരമാല യുവതിയെ മൂടുകയായിരുന്നു. പായൽ നിറഞ്ഞ പാറയിലേക്ക് അടിച്ചു കയറിയ തിരമാലയിൽ യുവതി തെന്നി നീങ്ങുന്നു. എഴുനേറ്റ് നടക്കാനുള്ള ശ്രമത്തിനിടെ പാറയിലെ ഒരു ഗർത്തത്തിലേക്ക് യുവതി വീണു പോകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. തെന്നി വീണതിനെ തുടർന്ന് യുവതിക്ക് ചെറിയ പരുക്ക് പറ്റി.

തിരമാലയിൽ കുതിർന്നതിന്റെ നിരാശയിൽ യുവതി നിൽക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന മൂന്ന് പുരുഷ സുഹൃത്തുക്കളും പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അവളുടെ ദൗർഭാഗ്യത്തിൽ സന്തോഷിക്കുമ്പോൾ ക്യാമറ കൈവശമുള്ള പുരുഷൻ തന്നിലേക്ക് തന്നെ ഫോക്കസ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News