Monday, July 26, 2021

കിണറ്റിൽ വീണ വീട്ടമ്മയെ മകനും പ്ലസ്ടു വിദ്യാർഥിയും ചേർന്ന് രക്ഷിച്ചു

Must Read

കൊല്ലം : കിണറ്റിൽ വീണ വീട്ടമ്മയെ മകനും പ്ലസ്ടു വിദ്യാർഥിയും ചേർന്ന് രക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കാവനാട് കുരീപ്പുഴ മഹാഗണപതിക്ഷേത്രത്തിനടുത്താണ് സംഭവം.

കുരീപ്പുഴ ശ്രീനഗർ തെന്നൂർവീട്ടിൽ സുധ (45) വീട്ടുമുറ്റത്തെ കിണറിനുമുകളിലേക്ക് വളർന്നുനിന്ന കാട് നീക്കംചെയ്യുകയായിരുന്നു. ഇതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീണു.

വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസിയായ ജിത്തു (18) കിണറ്റിലിറങ്ങി. സുധയുടെ മകൻ അക്ഷയും സഹായത്തിനെത്തി. 30അടി താഴ്ചയും നിറയെ വെള്ളവുമുള്ളതാണ്‌ കിണർ.

മുങ്ങിത്താണ സുധയെ ഇരുവരും ചേർന്ന് സാഹസികമായി കരയ്ക്കെത്തിച്ചു. സുധയെ ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതോടെ നില മെച്ചപ്പെട്ടതിനാൽ വീട്ടിലേക്ക് വിട്ടു. തേവള്ളി മോഡൽ ബോയ്‌സ് ഹൈസ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് ജിത്തു.

കുരീപ്പുഴ ത്രിമൂർത്തിഭവനിൽ മുരളീധരന്റെയും ദിവ്യയുടെയും മകനാണ്

Leave a Reply

Latest News

മൂന്നു പേരെ പുറത്താക്കി, രണ്ടു പേരെ തരംതാഴ്ത്തി, ഒരാളെ ഒരു വർഷത്തേക്ക് സസ്പെപെൻഡ് ചെയ്തു, ഏരിയ സെക്രട്ടറിയെ മാറ്റി;കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പെട്ടവർക്കെതിരെ കർശന നടപടിയുമായി സി.പി.എം. എട്ട് പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചു. ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി...

More News