Thursday, July 29, 2021

പരാതി നൽകാൻ എത്തിയ വീട്ടമ്മയെ കൗൺസിലിങ്ങിനായി ഫോൺ വിളിച്ചു; പിന്നീട് അശ്ലീല സന്ദേശങ്ങൾ; പിന്നാലെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു;എഎസ്ഐ ശല്യം ചെയ്തതായി മുഖ്യമന്ത്രിക്ക് പരാതി

Must Read

കൊച്ചി; പരാതി നൽകാൻ എത്തിയ വീട്ടമ്മയെ എഎസ്ഐ ശല്യം ചെയ്തതായി മുഖ്യമന്ത്രിക്ക് പരാതി. എറണാകുളം സ്വദേശിയാണ് പൊലീസുകാരന്റെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിയെ സമീപിച്ചത്. ഭർത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് പരാതി നൽകാനാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോഫിസിൽ എത്തുന്നത്.

തുടർന്ന് പരാതി പരിഹാരത്തിനായി ഇവർക്ക് കൗൺസിലിങ് നൽകാൻ ഓഫീസിലെ ഒരു എഎസ്ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളിൽ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. കൗൺസിലിങ്ങിനായി ഫോൺ വിളിച്ചു തുടങ്ങിയ എഎസ്ഐ പിന്നീട് അശ്ലീല സന്ദേശങ്ങൾ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു.

താക്കീത് ചെയ്തിട്ടും എഎസ്ഐ പ്രവൃത്തികൾ തുടർന്നു. താത്‌പര്യങ്ങൾക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോൾ അപവാദ പ്രചാരണങ്ങൾ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വീട്ടമ്മ പറയുന്നു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News